
ശബരിമല അയ്യപ്പ സ്വാമിയേ ബലാൽ സംഗ വീരൻ എന്നും, മാളിക പുറത്തമ്മയെയും അവഹേളിച്ചു പ്രസംഗം നടത്തി ഹൈന്ദവ വികാരത്തെ മുറിവേൽപ്പിച്ച സണ്ണി കാപ്പിക്കാടിനെ ഉടൻ അറസ്റ്റ് ചെയ്തു നിയമ നടപടി കൾ സ്വീകരിച്ചില്ലെങ്കിൽ അതി ശക്തമായ പ്രതിഷേധ പരിപാടികളും ആയി മുന്നോട്ടുപോകുമെന്ന് അഖില തന്ത്രിക് പ്രചാരക് സഭ ദേശീയ ചെയർമാൻ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. തുഞ്ചൻ പറമ്പ് സർവകലാശാലക്ക് മുന്നിൽ സണ്ണി കാപി ക്കാടു നടത്തിയ പ്രസംഗം ദൈവവിശ്വാസികളുടെ മനസിനെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ഒരിക്കലും അനുവദിക്കത്തക്കല്ല.എന്നും വരും ദിവസങ്ങളിൽ
നടപടി ഉണ്ടാകുന്നതുവരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
