(ജയകേസരി മാവേലിക്കര ബുറോ )
മാവേലിക്കര ഗ്രൂപ്പിൽ പ്രസിദ്ധക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ടിയൂർ ശ്രീ മഹാ ദേവ ക്ഷേത്രം. വളരെ വിസ്തൃതവും, പുരാവസ്തു ശേഖര പ്രാധാന്യവും ഉള്ളതാണ് ഈ ക്ഷേത്രക്കുളം. വിശാല മായ ക്ഷേത്രക്കുളത്തിനു ചുറ്റും ആറു കടവുകൾ ആണ് മുൻപ് ഉണ്ടായിരുന്നത്. ഒരു കാലത്തു വളരെ മനോഹരമായിരുന്നുക്ഷേത്രവും, കുളവുംരണ്ടു കുളപുരകളും ഉണ്ടായിരുന്നു ദേവസ്വം ബോർഡിന്റെ അനാസ്ഥയാൽരണ്ടും നശിച്ചു. പരിസര പ്രദേശങ്ങളും മനോഹരങ്ങളാണ്. എന്നാൽ കാലങ്ങൾ കഴിഞ്ഞതോടെ ഈ പ്രദേശങ്ങൾക്ക് അതിന്റെ മനോഹാരിത നഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം സ്ഥലം എം എൽ എ അരുൺകുമാറിന്റെ ഫണ്ടിൽ നിന്നും ഈ ക്ഷേ ത്ര ക്കുളം നവീകരണത്തിന് വേണ്ടി ഫണ്ട് അനുവദിക്കുകയും അതിന്റെ പൂർവ കാല മനോഹാരിത കാത്തു സൂക്ഷിച്ചുള്ള പണികൾ നടപ്പിലാക്കാനുള്ള പദ്ധ തികൾ നടപ്പിലാക്കി പ്രവർത്തനം തുടങ്ങി എങ്കിലും ക്ഷേത്രഉപദേശക സമിതിയിലെ ചിലരുടെ അനധികൃത ഇടപെടൽ ഇവിടുത്തെ പൂർവ കാല മനോഹാ രിതതകർക്കുന്ന വിധത്തിലുള്ള സമീപനങ്ങൾ ആണെന്ന് പൊതുജനങ്ങളിൽ നിന്നും പരക്കെ ആക്ഷേപമായി ഉയർന്നിരിക്കുകയാണ്. വിശാലമായ കുളത്തിന് ചുറ്റും ആറു കടവുകൾ ഉണ്ടായിരുന്നത് ഇപ്പോൾ നടക്കുന്ന നവീകരണത്തിന്റെ ഭാഗമായി വടക്കുവശത്തെതുo
തെക്കു വശത്തുള്ളതുമായ കടവുകൾ ഇല്ലാതാക്കിയിരിക്കുകയാണ്.
കുളപ്പുരകളും നശിപ്പിക്കപെട്ടു
ഇവിടെ ഉണ്ടായിരുന്ന 12അടി നീളമുള്ള വലിയ കരിങ്കൽ പടവുകൾ നിർമ്മാണത്തിന്റെ മറവിൽ കടത്താൻ നീക്കം എന്നാണറിയുന്നത്. കുളത്തിനു വടക്കു വശത്തുള്ള മുനിസിപാലിറ്റി വഴി കെട്ടിയടക്കാനുള്ള രഹസ്യനീക്കവും അവിടെ നടക്കുന്നതായി ആരോപണമായിഉയർന്നിട്ടുണ്ട്. പുരാതന ചരിത്ര സ്മാരകങ്ങളും, അതിനോട് അനുബന്ധിച്ചുള്ള ശേഷിപ്പുകളും നവീകരണത്തിന്റെ മറവിൽ തിരുവിതാം കൂർ ദേവസ്വം ബോർഡ് പോലുള്ള സ്ഥാപനങ്ങൾ നശിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം എന്നുള്ള ആവശ്യമാണ് ഭക്തരിൽ നിന്നും ഉയർന്നു കേൾക്കുന്നത്. ക്ഷേത്രക്കുളം നവീകരണത്തിന്റെ മറവിൽ നടക്കുന്ന ഇത്തരം മോശകരമായ പ്രവണതകൾ മാറ്റി ക്ഷേത്രക്കുളത്തിന്റെ നവീകരണം മുൻപുണ്ടായിരുന്ന ചരിത്ര ശേഷിപ്പുകളെ നില നിർത്തി കൊണ്ടുണ്ടാകണം എന്നതാണ് നാട്ടിലെ ആബാല വൃദ്ധം ജനങ്ങളുടെയും ആവശ്യവും, ആഗ്രഹവും ആയി ഉയർന്നു കേൾക്കുന്നത്.





