അഖില തന്ത്രി പ്രചാരക് സഭയുടെ വാർഷിക സമ്മേളനം ജൂൺ 7ന് .

അഖില തന്ത്രി പ്രചാരക് സഭയുടെ വാർഷിക സമ്മേളനം ജൂൺ 7ന് ഞായറാഴ്ച രാവിലെ 10.30 ന് നന്താ വനം പോലീസ് ക്യാമ്പിന് സമീപം ഉള്ള കൃഷ്ണപിള്ള മെമ്മോറിയൽ ഹാളിൽ നടക്കും.സമ്മേളനത്തിന്റെ ഉദ്ഘാടനം മേയർ വി വി രാജേഷ് നിർവഹിക്കും.അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഭദ്ര ദീപം തെളിയിക്കും.രോഗികൾക്കുള്ള ധനസഹായം പ്രേം കുമാർ ഐ പി എസ് നൽകും.എസ് എസ് എൽ സി,പ്ലസ് ടുപരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ഉള്ള അവാർഡ് വിതരണം സി ഐ ഡി. ദിപിൻ നിർവഹിക്കുമെന്ന് സംഘടന ദേശീയ ജനറൽ സെക്രട്ടറി രാജേഷ് കെ,നാഷണൽ വൈസ് ചെയർമാൻ വിഷ്ണു നമ്പൂതിരി, നാഷണൽ ചെയർമാൻശ്രീ രാജ്‌ കൃഷ്ണൻ പോറ്റി തുടങ്ങിയവർ അറിയിച്ചു.

You May Also Like

About the Author: Jaya Kesari