
മലപ്പുറം : തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായത്.വാഹനത്തിലുണ്ടായിരുന്ന എംഎല്‍എയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ദേശീയപാത 66-ല്‍ മലപ്പുറം കോയിച്ചനയില് വെച്ചായിരുന്നു അപകടം. തൃക്കരിപ്പൂരില്‍ നിന്നും സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങവേയാണ് എംഎല്‍എയുടെ വാഹനം അപകടത്തില്‍പ്പെട്ടത്.
