മലപ്പുറം: കുറ്റിപ്പുറത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം . പൊന്നാന്നി സ്വദേശികളായ അസ്ലം (19) , അൻസിഫ് (19) എന്നിവരാണ് മരിച്ചത്.ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അൻസില്‍ എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഇടിയുടെ ആഘാതത്തില്‍ ബൈക്കുകള്‍ രണ്ട് വശങ്ങളിലേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു.മരിച്ച അസ്ലമും അൻസിഫും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ പോസറ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

