“പോടാ പുല്ലേ പൊലീസേ “…… മുൻ ഡി ജി പി ശ്രീലേഖയുടെ “സിംഹഗ ർജനം “

30വർഷത്തിൽ അധികമായി കേരള പോലീസിന്റെ തലപ്പത്ത് കാക്കി യൂണിഫോമിൽ കേരളത്തിലെ ആദ്യത്തവനിതാ ഐ പി എസ് ഓഫീസർ സർവീസിൽ നിന്നും വിരമിച്ചശേഷം ഇന്ന് ബി ജെ പി യിൽ അതി ശക്തമായ നേതൃ സ്ഥാനത്ത്‌ പ്രവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നെട്ടയം, കാച്ചാണി പ്രദേശങ്ങളിൽ ഉണ്ടായ സംഭവങ്ങൾ, ഇടപ്പഴിഞ്ഞി മുരുക ക്ഷേത്രത്തിലെ മത പാഠശാലയിൽ ഉണ്ടായ സംഭവങ്ങൾ ഇവയെല്ലാം കണക്കിലെടുത്തു ബി ജെ പി കൗ ൺ സിലർ, ഡെപ്യൂട്ടി മേയർ ആശ നാഥ് അടക്കമുള്ളവർ നടത്തിയ പ്രതിഷേധ മാർച്ചിലാണ് മുൻ ഡി ജി പി പോലീസിനെതിരെ ശക്തമായ രീതിയിൽ ഇത്തരം ഒരു മുദ്രാവാക്യം വിളിച്ചു പ്രതികരിച്ചത്. അവർ ഇപ്പോൾ കോര്പറേഷൻ കൗൺസിലർ ആണ്. എന്തിനേറെ നിയമസഭ ഇലക്ഷനിൽ ബി ജെ പി സ്ഥാനാർഥി ആയി മത്സരി ച്ചിരിച്ചു ഫലം കാത്തു നിൽക്കുന്നവരുമാണ്. നൂറിലധികം പോലീസും, ജലപീരങ്കിയും നിരയായി നിൽക്കുകയും, ഇടയ്ക്കു മാർച്ചിനെതിരെ ജലപീ ര ങ്കി പ്രയോഗിക്കുകയും ചെയ്തെങ്കിലും സമരക്കാരായ തങ്ങളുടെ സ്ത്രീ സഹ പ്രവർത്തകരുടെ കൂടെ ഒരുമിച്ചു നിന്ന് പോലീസിന്റെ കാടത്ത അനീതിക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരിക്കുക യാണ്‌ ശ്രീലേഖ. അവർ വരും കാലങ്ങളിൽ എടുക്കുന്ന എല്ലാ നിലപാടുകൾക്കും പൊതു സമൂഹം എല്ലാവിധ പിന്തുണയും നൽകും എന്നുള്ളതിന് സംശയം ഇല്ല. ഇത്രയധികം ഉയർന്ന പദവിയിൽ ഇരുന്ന ശ്രീലേഖക്കുറിട്ടയർ മെന്റിനു ശേഷം വീട്ടിൽ സാരിയും ചുറ്റി ഇരിക്കുകയാണെകിൽ വൻ ജോലി പദവികൾ തേടി എത്തിയേനെ. ഇന്ന്സർവീസിൽ നിന്നും വിരമിച്ച പലപോലീസ് ഏമാന്മ്മാരും നാലക്ക ശമ്പളം കിട്ടുന്ന പല സ്വകാര്യ കമ്പനികളുടെ ജോലികളിലും കയറിക്കൂടി തങ്ങളുടെ ശിഷ്ട ജീവിതം ആസ്വദിക്കുകയാണ്. എന്നാൽ ശ്രീലേഖയെ പോലുള്ള വർ മനസ്സിൽ ശക്തമായ നിരീക്ഷണവും, വിലയിരുത്തലും ഉള്ള രീതിയിലേക്ക് കടന്നിരിക്കുകയാണ്. അഴിമതിക്കെതിരെ, അനീതിക്കെതിരെ പോലീസ് സേനയല്ല ഏതു വമ്പന്മാരെയും മുട്ട് കുത്തിക്കുന്ന ഒരു “പെൺ സിംഹം “ആയി മുന്നേറുകയാണ്. ശ്രീലേഖയുടെ ഉശിരുള്ള, തന്റെടത്തിനു മുന്നിൽ ഒരു ബിഗ് സല്യൂട്ട്.

You May Also Like

About the Author: Jaya Kesari