യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു;നാലു പേര്‍ അറസ്റ്റില്‍

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു. 38കാരനായ സുമന്‍ ആണ് കൊല്ലപ്പെട്ടത്. ബാറിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മര്‍ദനമുണ്ടായത്.സഹോദരങ്ങളായ അച്ചുവും അനന്തവും ചേര്‍ന്നാണ് സുമനെ അതിക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. അതേസമയം, ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. യുവാവിനെ മര്‍ദിക്കുന്നതും അവശനായതിന് ശേഷം ആക്രമണം തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷന്‍ പരിധിയിലെ മുക്കോലയിലെ ബാറിലാണ് യുവാക്കള്‍ ഏറ്റുമുട്ടുന്നത്. ഷാന്‍ എന്ന ചെറുപ്പക്കാരനുമായി ദൃശ്യങ്ങളിലുള്ള ചെറുപ്പക്കാര്‍ ബാറില്‍ വെച്ച്‌ തര്‍ക്കമുണ്ടായി. ഇതില്‍ ഇടപെട്ടയാളാണ് കൊല്ലപ്പെട്ട സുമനെന്നാണ് പൊലീസ് പറയുന്നത്. ബാറില്‍ നിന്ന് തന്നെ സംഘം സുമനെതിരെ തിരിയുകയും ഇറങ്ങി പുറത്തേക്കോടിയ സുമനെ പിന്തുടര്‍ന്ന് സഹോദരങ്ങളായ യുവാക്കള്‍ മര്‍ദിക്കുകയുമായിരുന്നു.എന്നാല്‍ ഒപ്പമുണ്ടായിരുന്ന മറ്റു സുഹൃത്തുക്കള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നതല്ലാതെ ആക്രമണത്തെ തടയാന്‍ ശ്രമിച്ചില്ല. അവശനിലയിലായ സുമനെ വീണ്ടും യുവാക്കള്‍ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
റോഡിലൂടെ വന്ന യാത്രക്കാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. പ്രതികളെല്ലാം മദ്യലഹരിയിലായതിനാല്‍ ചോ?ദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ സഹോദരങ്ങളെ കൂടാതെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari