കോഴിക്കോട്: വില്‍പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍. കുറ്റിക്കാട്ടൂർ സ്വദേശി തടപ്പറമ്പില്‍വീട്ടില്‍ അബ്ദുല്‍ ജബ്ബാർ (38)ആണ് പിടിയിലായത്കോട്ടൂളി സെൻട്രല്‍ ജംഗ്ഷന് സമീപംവച്ച് ആയിരുന്നു പ്രതി പിടിയിലായത്.ഇയാളില്‍ നിന്ന് 4.740 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് പരിഭ്രമിച്ച പ്രതിയെ പരിശോധിക്കുമ്പോഴായിരുന്നു ലഹരിമരുന്ന് കണ്ടെടുത്തത്. കോട്ടൂളി, തൊണ്ടയാട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

