പഴവങ്ങാടി ശ്രീ മഹാ ഗണപതി ക്ഷേത്രം -സേവാ ഭാരതി കേരളവും ചേർന്നു സൗജന്യ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നു

പഴവങ്ങാടി ശ്രീ മഹാ ഗണപതി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ദേശീയ സേവാ ഭാരതി കേരളവും ആയി ചേർന്നു ഒരു സൗ ജന്യ ഡയാലിസിസ് കേന്ദ്രംആരംഭിക്കുന്നു. മദ്രാസ് റെജിമെന്റിന്റെ നിയന്ത്രണത്തിൽ ഉള്ള ഈ ക്ഷേത്രത്തിന്റെ ഭരണ സമിതി ആയ തിരുവാതിര കമ്മിറ്റി യുടെ ജീവകാരുണ്യ പ്രവർത്തന ങ്ങളുടെ ഭാഗമാണ് ഈ പുതിയ സംരംഭം. കേന്ദ്രത്തിന്റെ ഉദ്ഘാടനം 13ന് വെള്ളിയാഴ്ച രാവിലെ 9മണിക്ക് കേണൽ ഓഫ് മദ്രാസ് റെജി മെന്റു സൗത്ത് വെസ്റ്റേൺ കമാണ്ട് ജനറൽ ഓഫീസർ കമന്റിങ് ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ മഞ്ജീ ന്ദർ സിംഗ് നിർവഹിക്കും. മേയർ അഡ്വക്കേറ്റ് വി വി രാജേഷ് ചടങ്ങിൽ മുഖ്യ അതിഥി ആയിരിക്കും.ചെയർമാൻ ക്ഷേത്രഉപദേശക സമിതി മേജർ എസ് വിജയകുമാർ, ക്ഷേത്രഉപദേശക സമിതി അംഗം കേണൽ ജെ രാമചന്ദ്രൻ റിട്ടയേർ ഡ്, പ്രസിഡന്റ്‌ ദേശീയ സേവാ ഭാരതി കേരള പ്രസിഡന്റ്‌ ഡോ. രഞ്ജിത് വിജയ ഹരി, സേവാ ഭാരതി വൈസ് പ്രസിഡന്റ്‌ കേരള ഡി. വിജയൻ, സേവാ ഭാരതി തിരു വനന്തപുരം ജില്ലാ പ്രസിഡന്റ്‌ ബി. മനു എന്നിവർ ചേർന്നു നടത്തിയ പത്രസമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.

You May Also Like

About the Author: Jaya Kesari