താമരശ്ശേരിയില്‍വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്

കോഴിക്കോട്: താമരശ്ശേരിയില്‍വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്.താമരശ്ശേരി ചാലക്കര ഫൈസലിൻ്റെ വീട്ടിലെ ശുചി മുറിയിലെ ഇന്ത്യൻ സ്റ്റൈല്‍ ക്ലോസറ്റിനകത്താണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.ക്ലോസറ്റ് വെട്ടിപ്പൊളിച്ചാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.രാത്രി ശുചിമുറിയില്‍ കയറിയ വീട്ടുടമയ്ക്ക് നേരെ മൂർഖൻ പാമ്പ് ചീറ്റിയെത്തിയതോടെ ഗൃഹനാഥൻ പുറത്തിറങ്ങി ആർആർടി സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂർ നേരത്തെ സാഹസിക പരിശ്രമത്തിന് ഒടുവില്‍ പിടികൂടി. ടോയ്ലെറ്റ് സീറ്റ് ഏറെക്കുറെ പൂർണമായി പൊളിച്ച്‌ നീക്കിയ ശേഷമാണ് മൂർഖനെ പിടികൂടാൻ സാധിച്ചത്.ശുചി മുറിയില്‍ ഇരിക്കാനായി പോയ അവസരത്തില്‍ പാമ്പിൻ്റെ വാല്‍ പുറത്തു കാണുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ജില്ലാ ആർആർടി റസ്ക്യൂ അംഗമായ നാസർ കൈപ്പുറം സ്ഥലത്തെത്തിയെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താനായില്ല.

You May Also Like

About the Author: Jaya Kesari