നെയ്യാറ്റിൻകര : ടൗണിൽ ഡ്രെയിനേജ് സംവിധാനമില്ലാത്തത് കാരണം മലിനജലം നാടാകെ ഒഴുകുന്നു. മഴക്കാലമെത്തിയതോടെ ടൗണിലെ മുഴുവൻ മാലിന്യവും ഒഴുകിയെത്തുന്നത് പൊതുവേ താഴ്ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈഴക്കുളത്തിലേക്കാണ്. ആശുപത്രി ജംഗ്ഷൻ റോഡുമുതൽ ആലുമ്മൂട് വരെയുള്ള മുഴുവൻ അഴുക്ക് ജലവും ഈ കുളത്തിലേക്കാണ് വന്നടിയുന്നത്. ഇവിടം രോഗകാരികളായ കൊതുകുകളുടെ ഉറവിടം കൂടെയാണ്.
ടൗണിലെ മാലിന്യമുക്തമാക്കാൻ ഒരു കോടി അറുപത്തിയേഴ് ലക്ഷം രൂപ മുടക്കി കഴിഞ്ഞ 2023 ലാണ് കുളം നവീകരിച്ചത്. എന്നിട്ട് കുളം ഇപ്പോഴും പഴയ സ്ഥിതിയിൽ തന്നെ.
വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഒഴുക്കി വിടുന്ന മലിന ജലം മഴവെള്ളം ഒഴുകിപ്പോകാൻ മാത്രം നിർമ്മിച്ചിട്ടുള്ള
മഴ വെള്ള ഓടയിലേക്ക് ട്രെയിനേജ് ജലം
റോഡരുകിലെ ഓടകളിലേക്കാണ് ഒഴുകിയെത്തുന്നത്. വീടുകളിൽ നിന്നും റോഡിലേക്ക് ഒഴുക്കി വിടുന്ന മലിനജല പൈപ്പുകൾ അടക്കുവാൻ 2005 ലെ നഗരസഭാ അധികൃതർ പദ്ധതിയിട്ടു. മൂന്നുകല്ലിൻമൂട് വാർഡിൽ ഇത്തരം അനധികൃത ട്രെയിനേജ് പൈപ്പുകൾ അടക്കുവാനുള്ള ആരംഭിച്ച നടപടി അവിടെ തന്നെ നിലച്ചു.
നെയ്യാറ്റിൻകര കോടതിക്ക് സമീപത്തായുള്ള മലിന ജലം നേരെ ഒഴുകിയെത്തുന്നത് നെയ്യാറിലേക്കാണ്. നെയ്യാറിലെ കന്നിപ്പുറം കടവിൽ നിന്നുമാണ് ടൗണിലേക്ക് ആവശ്യമായ ശുദ്ധജലം ശേഖരിക്കുന്നത്. അഗസ്ത്യാർമലമുകളിൽ നിന്നും ഒഴുകിയെത്തുന്ന നെയ്യാർജലം ശുദ്ധമായതിനാലാണ് മുൻകാലങ്ങളിൽ വാട്ടർ അതോറിട്ടി ഇവിടെ നിന്നും ജലം ശേഖരിക്കുന്നത്.
ആവശ്യങ്ങൾ
വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പൊതുഓടകളിലേക്ക് ഒഴുക്കിവിടുവനായി നിർമ്മിച്ചിട്ടുള്ള ഡ്രെയിനേജ് പൈപ്പുകൾ നീക്കം ചെയ്യണം.
യുദ്ധകാലാടിസ്ഥാനത്തിൽ ഈഴക്കുളം നവീകരിക്കണം
ടൗണിൽ പ്രത്യേക ഡ്രെയിനേജ് മാനേജ്മെൻ്റ് ഇല്ലാത്തത് കാരണം മലിനജലം ഒഴുകിയെത്തുന്ന നെയ്യാറും ഈഴക്കുളവും സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.



