
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണം ഇന്ന് വീണ്ടും ഇടിഞ്ഞു. ഇറാൻ-യുസ് ആക്രമണ പ്രത്യാക്രമണം കടുത്തതും തുടർന്ന് എണ്ണ വില ഉയർന്നതുമാണ് സ്വർണത്തിന് തിരിച്ചടിയായത്.ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്.യുഎസ് ക്രൂഡ് വില 92 ഡോളറിലുമെത്തി.രാജ്യാന്തര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4042 ഡോളറാണ്. ഇതോടെ കേരളത്തില്‍ ഇന്ന് ഗ്രാമിന് വിലയാണ് ഇടിഞ്ഞത്. ഇന്നലെ രാജ്യാന്തര വിപണിയില്‍ സ്വർണം ഉയർന്നതോടെ കേരളത്തിലും വില ഉയർന്നിരുന്നു .ഗ്രാമിന് 70 രൂപയായിരുന്നു ഉയർന്നത്. എന്നാല്‍ ഉത്തയോടെ ഒറ്റയടിക്ക് 100 രൂപ താഴ്ന്നു. ഇതോടെ ഗ്രാം വില 13400 രൂപയും പവൻ വില 800 രൂപ കുറഞ്ഞ് 1,07,200 രൂപയിലും എത്തിയിരുന്നു.ഇന്ന് സ്വർണം വീണ്ടും ഇടിഞ്ഞ് ഗ്രാമിന് 13230 രൂപയിലാണ് വ്യാപാരം പുരോഗിക്കുന്നത്. പവന് 1,05,840 രൂപ. അതായത് ഇന്നലത്തെ അപേക്ഷിച്ച് പവന് 1360 രൂപയുടെ ഇടിവ്. പവന് 1,05,840 രൂപ. അതായത് ഇന്നലത്തെ അപേക്ഷിച്ച് പവന് 1360 രൂപയുടെ ഇടിവ്. 18 കാരറ്റിന് ഗ്രാമിന് 10,870 രൂപയാണ്. 140 രൂപയാണ് ഗ്രാമിന് കുറഞ്ഞത്.പവന് 86,960 രൂപയാണ് വില.
