

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയും കൊട്ടാരക്കര അരീക്കൽ ആയൂർവേദാശുപത്രിയും ഒരുക്കുന്ന എട്ടാമത് പ്രേംനസീർ സംസ്ഥാന പത്ര-ദൃശ്യ മാധ്യമ പുരസ്ക്കാരങ്ങൾ ജൂറി ചെയർമാനും ദൂരദർശൻ മുൻ ന്യൂസ് എഡിറ്ററുമായ ഹേമലത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.മാധ്യമ രത്ന പുരസ്ക്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്.ആർ. ശക്തിധരനും , ദൃശ്യ മാധ്യമ വനിത കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ബിഗ് ടി.വി.ചീഫ് എഡിറ്റർ സുജയ പാർവ്വതിക്കും, മാധ്യമ സമഗ്രസംഭാവനക്കുള പുരസ്ക്കാരം കേരളകൗമുദി അസോസിയേറ്റ് എഡിറ്റർവി.എസ്.രാജേഷിനും , സാഹിത്യ പ്രതിഭ പുരസ്ക്കാരം സ്വപ്ന കെ.സുധാകരനും , ചലച്ചിത്ര പ്രതിഭ പുരസ്ക്കാരം നടൻ കെ.ആർ. ഉണ്ണിക്കും സമർപ്പിക്കും. മറ്റ് പുരസ്ക്കാരങ്ങൾ താഴെപറയുന്നു: അച്ചടി മാധ്യമം – ബിസിനസ് എഡിറ്റർ: പി.കിഷോർ (മനോരമ) , സ്പെഷ്യൽ സ്റ്റോറി റിപ്പോർട്ടിംഗ്: എ.പി. ജിനൻ (കേരള കൗമുദി), സാമൂഹ്യ പ്രതിബദ്ധതാ റിപ്പോർട്ടിംഗ്: ശിവാ കൈലാസ് (കലാകൗമുദി), ന്യൂസ് ഫോട്ടോഗ്രാഫർ: കെ.ബി. ജയചന്ദ്രൻ (മെട്രോ വാർത്ത), നിയമസഭാ അവലോകന റിപ്പോർട്ടിംഗ്: കെ. അനസ് ( ചന്ദ്രിക), അന്വേഷണാത്മക റിപ്പോർട്ടിംഗ്: എൻ.എസ്. മോഹൻദാസ് (മാധ്യമം ),സാംസ്ക്കാരിക റിപ്പോർട്ടിംഗ്: എസ്. മഞ്ജുള ദേവി (ദീപിക), ഓൺലൈൻ എന്റർടെ മെന്റ്: വി.വി. അനൂപ് (ജൻമ ഭൂമി), ഓൺലൈൻ റിപ്പോർട്ടിംഗ്: അജിത് കുമാർ (ജയകേസരി ), ഓൺലൈൻ പ്രാദേശിക റിപ്പോർട്ടിംഗ്: ഖാലിദ് പൊവ്വൽ ( ജയനാദം), പ്രാദേശിക റിപ്പോർട്ടിംഗ്: ദീപ സജീവ് (കേരള ന്യൂസ് മീഡിയ ), യുട്യൂബ് അവതാരകൻ: ജോർജ് പുളിക്കൻ ( എൻ ക്രിസ്റ്റോ ). ദൃശ്യമാധ്യമം:
ന്യൂസ്ചാനൽ: മീഡിയ വൺ , ന്യൂസ് റിപ്പോർട്ടർ: കണ്ണൻ നായർ (മാതൃഭൂമി ന്യൂസ് ), ന്യൂസ് അവതാരകൻ: ഗോപീകൃഷ്ണൻ ( 24 ന്യൂസ് ), അന്വേഷണാത്മക റിപ്പോർട്ടർ: എ.കെ. സ്റ്റെഫിൻ ( മാതൃഭൂമി ന്യൂസ്), അഭിമുഖം അവതാരകൻ: ദീപക് ധർമ്മടം (24 ന്യൂസ്), പ്രോഗ്രാംഅവതാരകൻ: വി .രാമകൃഷ്ണൻ ( എ.സി. വിന്യൂസ് ), ന്യൂസ് ക്യാമറാമാൻ: എസ്.റിയാസ് ( ജയ്ഹിന്ദ് ടി.വി.), പ്രാദേശിക ന്യൂസ് റിപ്പോർട്ടർ: ഷിജു പടിഞ്ഞാറ്റിൻകര (കൊട്ടാരക്കര വാർത്തകൾ). ആഗസ്റ്റ് മൂന്നിന് വൈകുന്നേരം 6 ന് തൈക്കാട് ഭാരത് ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്ക്കാരങ്ങൾ സമർപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ ബാദുഷ അറിയിച്ചു. മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മീസിയ അക്കാഡമി മുൻ ചെയർമാൻ ആർ.എസ്.ബാബു,ഡോ. സ്മിത് കുമാർ എന്നിവർ പങ്കെടുക്കും. ജൂറി മെമ്പർമാരായ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ..ശ്രീകണ്ഠൻ, റോബിൻ സേവ്യർ , പനച്ചമൂട് ഷാജഹാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
