കണ്ണൂരില്‍ മയക്ക്‌മരുന്നുമായി യുവാവ് അറസ്റ്റില്‍

കണ്ണൂർ: കണ്ണൂരില്‍ മയക്ക്‌മരുന്നുമായി യുവാവ് അറസ്റ്റില്‍. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി എം. അജ്‌മലിനെ (29)യാണ് കണ്ണൂർ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ കെ ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത‌ത്.ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കണ്ണൂർ ടൗണ്‍, കക്കാട് ഭാഗത്ത് ഇന്നലെ വൈകിട്ട് നടന്ന റെയ്‌ഡില്‍ ആറ് ഗ്രാമോളം എംഡിഎംഎയാണ് പിടികൂടിയത്.എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.വി ഗണേഷ് ബാബു, പി.പി സുഹൈല്‍ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

You May Also Like

About the Author: Jaya Kesari