





തിരുവനന്തപുരം :- ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പുതിയ ഭരണ സമിതി അംഗങ്ങൾ ദേവിയുടെ മുന്നിൽ സത്യ പ്രതിജ്ഞ ചെയ്തു ഇന്ന് അധികാരമേറ്റു. ചെയർമാൻ കെ. ശരത് കുമാർ, സെക്രട്ടറി വി എൽ വിനോദ്, വൈസ് പ്രസിഡന്റ് ബി. മുരളീധരൻ നായർ, ജോയിന്റ് സെക്രട്ടറി വി. അനിൽകുമാർ, ട്രഷറർ ജെ. രാജലക്ഷ്മി എന്നിവരാണ് ഇന്ന് അധികാരമേറ്റ ത്. പ്രസിഡന്റിന്റെ ബന്ധു വിന്റെ മരണം സംബന്ധിച്ച് പുല വാലായ്മ ഉള്ളതിനാൽ അദ്ദേഹത്തിനു ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ സത്യ പ്രതിജ്ഞ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിട്ടുള്ളതാണ്.
