നവരാത്രി മഹോത്സവം – പൂജപ്പുര സരസ്വതി മണ്ഡപംആ ഡിറ്റോറിയത്തിൽ കലാമത്സരങ്ങൾ നടന്നു

ഈ വർഷത്തെ നവരാത്രി മഹോത്സവവും ആയി ബന്ധപ്പെട്ടു പൂജപ്പുര സരസ്വതി മണ്ഡപം ആ ഡിറ്റോറിയത്തിൽ നവരാത്രി കലാ മത്സരങ്ങൾ നടന്നു. മത്സരങ്ങളുടെ ഉദ്ഘാടനം ചിത്രകാരൻ സുജിത് ഭവാനന്ദൻ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ്‌ ശശി കുമാറിന്റെആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ഗോപകുമാർ, ട്രഷറർ, മറ്റു ഭാരവാഹികൾ പങ്കെടുത്തിരുന്നു. ചിത്ര രചന മത്സരത്തിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തിരുന്നു. തുടർന്നു രാമായണ പാരായണമത്സരവും നടന്നു. ഇതിന്റെ ഉദ്ഘാടനം അശോക് വി ട്ടിയത്ത് നിർവഹിച്ചു. അൻപതി ലധികം പേർ രാമായണ പാരായണമത്സരത്തിലും പങ്കെടുത്തിരിന്നു.പൂജപ്പുര കൗൺസിലർ, മറ്റു ഭാരവാഹികളും പങ്കെടുത്തിരുന്നു

You May Also Like

About the Author: Jaya Kesari