
അപൂര്‍വ മാനസികാവസ്ഥയെത്തുടർന്ന് സ്വന്തം തലമുടി വിഴുങ്ങിയ ഒൻപത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് ഒരു കിലോഗ്രാം വരുന്ന തലമുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.നെയ്യാറ്റിന്‍കര സ്വദേശിയായ പെൺകുട്ടിക്കാണ് നിംസ് മെഡിസിറ്റിയിൽ വെച്ച് അപൂർമായ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നു.തുടർച്ചയായ വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിയെ ബാധിച്ചിരിക്കുന്നത് ലോകത്തില്‍ നൂറിൽ താഴെ ആളുകളില്‍ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ‘റാപന്‍സല്‍ സിന്‍ഡ്രോം’ എന്ന അപൂർവ്വ രോഗാവസ്ഥയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്.
