പൂജപ്പുര അമുസ്‌ മെന്റ് പാർക്കിലെ റൈഡറുകൾക്ക് പ്രവർത്തന അനുമതി നൽകിയിട്ടില്ല

പൂജപ്പുരയിലെ അമ്യുസ് മെന്റ് പാർക്കിലെ യൂഞ്ഞാൽ, താറാവ് ഊഞ്ഞാൽ, മരണക്കിണർ തുടങ്ങിയ റൈഡറുകൾ പ്രവർത്തിപ്പിക്കുന്നതിന് അധികൃതർ മതിയായ ലൈസൻസ് അനുമതി ഇന്ന് വരെ നൽകിയിട്ടില്ലെന്നറിയുന്നു. സാധാരണ ഇത്തരം അപകടം പിടിച്ച റൈഡറുകൾ വിനോദ മേഖലയിൽ പ്രവർത്തിപ്പിക്കുന്നതിനു നിരവധി വകുപ്പുകളുടെ അനുമതി പത്രം വേണം എന്നുള്ളതാണ് നിയമം. പൂജപ്പുര നവരാത്രി മഹോത്സവം തുടങ്ങിയിട്ട് 3ദിവസം കഴിഞ്ഞിട്ടും ഇവയുടെ പ്രവർത്തനം തുടങ്ങാൻ മതിയായ ലൈസൻസ് ലഭിച്ചിട്ടില്ല. വിവിധ സ്ഥലങ്ങളിൽ ഇതിനു മുൻപ് അപകടങ്ങൾ ഉണ്ടായ സാഹചര്യം കണക്കിലെടുത്തു ഉദ്യോഗസ്ഥർ അതി ശക്തമായ പരിശോധന നിയമങ്ങൾ കടന്നാലെ ഇവർക്ക് പ്രവർത്തന അനുമതി നൽകുകയുള്ളൂ.

You May Also Like

About the Author: Jaya Kesari