
കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 13,710 രൂപയിലും പവന് 1,09,680 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍, ഡോളർ – രൂപ വിനിമയ നിരക്കിലെ വ്യതിയാനങ്ങള്‍, ഇറക്കുമതി തീരുവ എന്നിവയാണ് പ്രാദേശിക വിപണിയിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.
