
കൊല്ലം : കൊല്ലം- ചെങ്കോട്ട റെയില്‍പാതയില്‍ ട്രെയിൻ തട്ടി കടുവ ചത്തു. തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള ഭഗവതിപുരം റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം .തൂത്തുക്കുടിയില്‍ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസ്സ് ട്രെയിനാണ് കടുവയെ ഇടിച്ചത്.പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. സംഭവത്തെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. ട്രെയിനിലെ ജീവനക്കാർ തന്നെയാണ് വിവരം തമിഴ്നാട് വനംവകുപ്പിനെ അറിയിച്ചത്. തുടർന്ന് ട്രെയിൻ പിടിച്ചിട്ടു.
