
ഞെകളി കൊട്ടാളം കുന്നിലെ റബ്ബർ എസ്റ്റേറ്റില്‍ മനുഷ്യൻ്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി.കടന്നപ്പളളി പടിഞ്ഞാറെക്കര ഷമീ മാസ് വീട്ടില്‍ പി.അബുബക്കറിന്റെ ഉടമസ്ഥതയിലുളളതാണ് എസ്റ്റേറ്റ്.ഇന്നലെ ഒക്ടോബർ 30 ന് രാവിലെ 11.30 ന് എസ്റ്റേറ്റിലെത്തിയ അബുബക്കറാണ് അവിടവിടെയായി ചിതറി കിടക്കുന്ന നിലയില്‍ അസ്ഥികുടം കണ്ടത്.പെരിങ്ങോം എസ്. ഐ. കെ. ഖദീജയുടെ നേത്യത്വത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.മരത്തില്‍ ഒരു തുണി തുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയതിനാല്‍ തുങ്ങിമരിച്ചതായിക്കൊമെന്ന് കരുതുന്നു. അസ്ഥികള്‍ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
