
എറണാകുളം: പ്രതിശ്രുതവരൻ ബൈക്കപകടത്തില്‍ മരിച്ചതിന്റെ പിന്നാലെ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വാരപ്പെട്ടി ഇഞ്ചൂർ കോട്ടക്കുടിയില്‍ ഹന്ന (23) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി കവളങ്ങാട് താലൂക്കാശുപത്രിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച മലയിൻകീഴ് ഗൊമേന്തപ്പടി കുരിശിങ്കല്‍ ആന്റണിയുമായി ഹന്നയുടെ വിവാഹം നിശ്ചയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.ബുധനാഴ്ചയായിരുന്നു അപകടത്തില്‍പ്പെട്ട ആന്റണിയുടെ സംസ്കാരം നടന്നത്. ഇതിന് പിന്നാലെ വ്യാഴാഴ്ച പകല്‍ മൂന്ന് മണിയോടെയാണ് ഹന്നയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ഫാർമസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു .
