നെയ്യാറ്റിൻകര ഉദിയൻകുളങ്ങര കൊറ്റാമത്ത് KSRTC ബസും കാറും ഓട്ടോയും കൂട്ടിയിച്ച് അപകടം .. നിരവധിപേർക്ക് നിസാര പരിക്കുകൾ പറ്റി. പാറശ്ശാലയിൽ നിന്നും നെയ്യാറ്റിൻകര ഭാഗത്തേക് വന്ന കാർ .നിയന്ത്രണം വിട്ട് ഓട്ടോയിൽ , ഇടിച്ചു. ഓട്ടോ ബസ്സിൽ ഇടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ കാറിൽ ഉണ്ടായിരുന്ന കൊച്ചു കുഞ്ഞു കാറിൽ നിന്നും തെറിച്ചു റോഡിൽ വീണു. പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 3 മണിയോടെ ആയിരുന്നു അപകടം. മണിക്കൂറുകളോളം ഇവിടെ ഗതാഗതം തടസ്സപ്പെട്ടു.
ഓട്ടോ ഡ്രൈവറായ പാറശ്ശാല തളച്ചാൻ വിള സ്വദേശിയായ തങ്കരാജൻ 70 പാറശ്ശാല താലൂക്ക് ആശുപത്രി ചികിത്സ തേടി
കാറിലുണ്ടായിരുന്ന കുലശേഖരം സ്വദേശികളായ ബിനു (39) ആൻലിയ (10) ആൻസലിൻ (7) എന്നിവരെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി


