എക്സ്പ്രഷൻ ആർട്ട് സംഘടിപ്പിച്ച ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ 47 വർഷം പിന്നിട്ട കലാജീവിതത്തിന്റെ വിജയകുമാറിന്റെ കല@47 ഉം കലാസാംസ്കാരിക സംഗമവും ജൂൺ 19 വെള്ളിയാഴ്ച 2 മണിക്ക് വെള്ളയമ്പലം മാവെറിക് ആർട്ട് ഗാലറി ഇൽ വച്ചു നടന്നു.
അജി എസ്. വെണ്ണിയൂർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് ബാബു കുഴിമറ്റം ഉദ്ഘാടനം നിർവഹിച്ചു . എക്സ്പ്രഷൻ സി ഇ ഒ ഉം ചിത്രകലാ നിരൂപകയുമായ രജനി മേനോൻ മോഡറേറ്ററും,കവി ശാന്തൻ പഴവിള രമേശൻ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.ട്രാൻക്യുലിറ്റി അന്താരാഷ്ട്ര ചിത്രകലാ പ്രദർശനത്തിൽ ജൂറി അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ചിത്രകാരി നന്ദിനി കൃഷ്ണയെയും ബാലസാഹിത്യകാരികളായ വരദ, ദിവ്യ എസ് വിജീഷ് തുടങ്ങിയവരെയും എക്സ്പ്രഷൻ ടാലെന്റ്റ് ആർട്ടിസ്റ്റ് മെഡൽ പ്രോത്സാഹനമായി നൽകുകയും ചെയ്തു.തുടർന്ന് സാഹിത്യകാരും ചിത്രകാരുമായ ബെർഗ്മാൻ തോമസ്,ശരത്ചന്ദ്രൻ, അഹമ്മദ് ഖാൻ, എം എസ് അജിത് കുമാർ, എം കുമാരി, ഉണ്ണികൃഷ്ണൻ കുണ്ടയത്ത്,സുധർമ, സലീന സലാവുദ്ദീൻ, അജി എസ് , സതീഷ് കിടാരക്കുഴി, ഡി ഷാജി, ഷാജി ബെർളി,രെജി ബാബു, ശാലിനി,വരദ, ദിവ്യ എസ് വിജീഷ് എന്നിവരുടെ മൈക്രോ കഥ/കവിത അവതരണവുമുണ്ടായിരുന്നു.
വൈകുന്നേരം 5 മണിക്ക് നടന്ന പ്രതിമാസ കൂട്ടായ്മയി ബാബു കുഴിമറ്റം അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ ചിത്രകാരൻ ബി.ഡി. ദത്തൻ എക്സ്പ്രഷൻ ആർട്ട് ജേർണൽ പ്രമുക്തിയും ആർട്ടിസ്റ്റ് കാരയ്ക്കാമണ്ഡപം വിജയകുമാറിനെ ആദരിക്കുന്ന ചടങ്ങും നിർവഹിച്ചു.ചിത്രകാരനും സിനിമ സംവിധായകനും കലാ സംവിധായകനുമായ നേമം പുഷ്പരാജ് എക്സ്പ്രഷൻ ആർട്ട് ജേർണൽ സ്വീകരിച്ചു. എക്സ്പ്രഷൻ ചെയർമാൻ സുനിൽ സി ഇ, ഈ ലക്കം സമ്പൂർണ്ണ കലാപത്രികയെക്കുറിച്ച് സംസാരി.ച്ചു
തുടർന്ന് കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ കലാലോകം എന്ന വിഷയത്തിൽ ജി.ബി. ഹരീന്ദ്രനാഥ് പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ ചിത്രങ്ങളെ വിശകലനം ചെയ്യുമ്പോൾ കാരയ്ക്കമണ്ഡപം വിജയകുമാറിന് പ്രകൃതിയിലെ ഏറ്റവും വലിയ വൃക്ഷം മനുഷ്യൻ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു..ബാബു കുഴിമറ്റം,ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി, ആർട്ടിസ്റ്റ് ആര്യനാട് രാജേന്ദ്രൻ, സുനിൽ സി.ഇ എന്നിവർ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു.
പരിപാടിയോടനുബന്ധിച്ച് ബാബു കുഴിമറ്റം സമ്പൂർണ്ണ രചനകളുടെ കവർ പ്രകാശനം ആർട്ടിസ്റ്റ് ബി ഡി ദത്തൻ കലിഗ്രഫർ നാരായണ ഭട്ടതിരിക്കു നൽകി നിർവഹിച്ചു.പ്രി-പബ്ലിക്കേഷൻ പ്രീ-ഓർഡർ ഉദ്ഘാടനം കലാസംവിധായകനും ചിത്രകാരനും കഥാകാരനും ചലച്ചിത്ര സംവിധായകനുമായ നേമം പുഷ്പരാജ് കഥാകാരനും നോവലിസ്റ്റും ചലച്ചിത്ര നിർമ്മാതാവുമായ എം എസ് അജിത് കുമാറിന് നൽകി നിർവഹിച്ചു.
കലാ-സാഹിത്യ മേഖലകളിലെ പ്രമുഖരായവരും ചിത്രകാരായ ആര്യനാട് രാജേന്ദ്രൻ, മീനാകുമാരി,സെലീന, സുജാത ദേവി തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ആർട്ടിസ്റ്റ് സുധർമ നന്ദി പറഞ്ഞുകൊണ്ട് ചടങ്ങ് ഗംഭീരമാക്കി.

