എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപനം

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക.4.17 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.
വകുപ്പ് മന്ത്രിയല്ല പരീക്ഷഫലം പ്രഖ്യാപിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിവരങ്ങള്‍ എല്ലാം ലഭ്യമാകും. ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂണ്‍ ആദ്യ ആഴ്ച പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനാണ് ശ്രമം . കഴിഞ്ഞവര്‍ഷം 99.5 ശതമാനമായിരുന്നു വിജയം.
പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേല്‍ക്കും മുമ്പ് പ്രഖ്യാപിക്കാന്‍ കെപിസിസി നിര്‍ദേശം നല്‍കിയിരുന്നു.

You May Also Like

About the Author: Jaya Kesari