സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർദ്ധനവ് തുടരുന്നു. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർദ്ധിച്ചു.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,040 രൂപയായി. രണ്ട് ദിവസം മുമ്പ് വരെ സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ മുതല്‍ ട്രെൻഡ് മാറി. ഇന്നലെയും ഗ്രാമിന് 75 രൂപ കൂടിയിരുന്നു.രാജ്യാന്തര വിപണി വില രാവിലെ ഉയർന്നതാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിലെ തുടർച്ചയായ മാറ്റവും സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ആവശ്യക്കാരുടെ വർദ്ധനയുമാണ് സ്വർണവില ഉയരാൻ കാരണമായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

You May Also Like

About the Author: Jaya Kesari