എക്സ്പ്രഷൻ ആർട്ട് ന്റെ പ്രതിമാസക്കൂട്ടായ്മയുടെ ഭാഗമായി വായനാദിനത്തോടനുബന്ധിച്ച് ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ 47 വർഷം പിന്നിട്ട കലാജീവിതത്തിന്റെ വിജയകുമാറിന്റെ കല@47 ഉം കലാസാംസ്കാരിക സംഗമവും ജൂൺ 19 വെള്ളിയാഴ്ച 2 മണിക്ക് വെള്ളയമ്പലം മാവെറിക് ആർട്ട് ഗാലറി ഇൽ വച്ചു നടത്താൻ തീരുമാനിച്ചിരിക്കുന്നു
അജി എസ്. വെണ്ണിയൂർ സ്വാഗതം പറയുന്ന ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് ബാബു കുഴിമറ്റം ഉദ്ഘാടനം നിർവഹിക്കും. എക്സ്പ്രഷൻ സി ഇ ഒ ഉം ചിത്രകകലാ നിരൂപകയുമായ രജനി മേനോൻ മോഡറേറ്ററും,കവി ശാന്തൻ പഴവിള രമേശൻ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്യും.തുടർന്ന് സാഹിത്യകാരും ചിത്രകാരുമായ ബെർഗ്മാൻ തോമസ്, ടി ബി ലാൽ, അഹമ്മദ് ഖാൻ, ശരത് ചന്ദ്രൻ, എം എസ് അജിത് കുമാർ, എം കുമാരി, ഫിർദൗസ് കായൽപ്പുറം, എം ടി ഗിരിജ കുമാരി, ഉണ്ണി അമ്മയമ്പലം, ഉണ്ണികൃഷ്ണൻ കുണ്ടയത്ത്, ഹരി ചാരുത,സുധർമ, സലീന സലാവുദ്ദീൻ, അജി എസ് , സതീഷ് കിടാരക്കുഴി, ഡി ഷാജി, രെജി ബാബു, രജിത ബ്രെമ്മ, കല്ലയം മോഹൻ, പ്രഭാകരൻ പിള്ള, ലിജി, വരദ, ദിവ്യ എസ് വിജീഷ് എന്നിവരുടെ മൈക്രോ കഥ/കവിത അവതരണവും മനൂജ് ബ്രഹ്മപാദ് ന്റെ സംഗീത പരിപാടികളും ഉണ്ടാകുന്നതായിരിക്കും.
വൈകുന്നേരം 5 മണിക്ക് നടക്കുന്ന പ്രതിമാസ കൂട്ടായ്മയിൽ രജനി മേനോൻ സ്വാഗതം പറയും. ബാബു കുഴിമറ്റം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചിത്രകാരൻ ബി.ഡി. ദത്തൻ “എക്സ്പ്രഷൻ ആർട്ട് ജേർണൽ പ്രമുക്തിയും ആർട്ടിസ്റ്റ് വിജയകുമാറിനെ ആദരിക്കുന്ന ചടങ്ങും നിർവഹിക്കും.ചിത്രകാരനും സിനിമ സംവിധായകനും കലാ സംവിധായകനുമായ നേമം പുഷ്പരാജ് എക്സ്പ്രഷൻ ആർട്ട് ജേർണൽ സ്വീകരിക്കും.
തുടർന്ന് “കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ കലാലോകം” എന്ന വിഷയത്തിൽ ജി.ബി. ഹരീന്ദ്രനാഥ് പ്രഭാഷണം നടത്തും. ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി, ആർട്ടിസ്റ്റ് രാജേന്ദ്രൻ, സുനിൽ സി.ഇ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
പരിപാടിയോടനുബന്ധിച്ച് ബാബു കുഴിമറ്റം സമ്പൂർണ്ണ രചനകളുടെ കവർ പ്രകാശനവും പ്രി-പബ്ലിക്കേഷൻ പ്രീ-ഓർഡർ ഉദ്ഘാടനവും നടക്കും. കലാ-സാഹിത്യ മേഖലകളിലെ പ്രമുഖരായവരും ചിത്രകാരികളായ മീനാകുമാരി, ടോമിന മേരി ജോസ്, സെലീന ഹരിദാസ്, ദീപ്‌തി വിനോദ്, സ്വപ്ന മേരി, സുജാത ദേവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സഘാടകരായ എക്സ്പ്രഷൻ ആർട്ട് ചെയർമാൻ സുനിൽ സി ഇ അറിയിച്ചു.


