
ഇടുക്കി: തൊടുപുഴ പുറപ്പുഴയില്‍ ഭർത്താവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പുറപ്പുഴ ആനിമൂട്ടില്‍ സ്വദേശി ജോർളിയാണ് മരിച്ചത്. ഭർത്താവ് ടോണി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ജൂണ്‍ 26നാണ് ജോർളിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലായ് മൂന്നിനാണ് യുവതി മരിച്ചത്.ഇരുവരും തമ്മില്‍ നിരന്തരം തർക്കങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു. തടിപ്പണിക്കാരനായ ടോണി സ്ഥിരം മദ്യപാനിയാണ്.മരണത്തിന് മുമ്പ് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ഭർത്താവ് ബലംപ്രയോഗിച്ച് വിഷം നല്‍കിയെന്ന് ജോർളി തന്നെയാണ് വെളിപ്പടുത്തിയത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടയില്‍ ടോണി ജോർളിയോട് വിഷം കുടിക്കാൻ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ നിർബന്ധിച്ച് കുടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് ബലം പ്രയോഗിച്ച് ഭർത്താവ് വിഷം നല്‍കിയെന്നാണ് ജോർളി മൊഴി നല്‍കിയത്.
