





(അജിത് കുമാർ. ഡി )
തിരുവനന്തപുരം :- രാജ ഭരണ കാലത്തു പണിത തും, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഏതാനും മീറ്റർ അകലെ ഉള്ള കിഴക്കേ കോട്ട യുടെ പ്രാധാന്യം കേരളത്തിന് ഏറെ അഭിമാനം ആയിരിന്നെങ്കിൽ ഇന്ന് അവിടെ എത്തുന്നവർക്ക് കോട്ടയുടെഇന്നത്തെ അവസ്ഥകണ്ട് കുണ്ഠിതപ്പെടേണ്ടതായി വന്നിരിക്കുകയാണ്. അനന്തപുരിക്ക് എന്നും അഭിമാനം ആയി തല ഉയർത്തി നിൽക്കുന്ന കിഴക്കേക്കോട്ടയുടെ പല ഭാഗങ്ങളും അടർന്നു വീണു അതിന് അഭംഗി വന്നിരിക്കുകയാണ്. പുരാവസ്തു വകുപ്പിന്റെ കീഴിൽ കോട്ടയും അനുബന്ധ ഭാഗങ്ങളും സംരക്ഷിത പ്രദേശങ്ങൾ ആണെന്നും, ചരിത്ര സ്മരണഉയർത്തുന്ന പ്രാധാന്യം ഉള്ള വ ആണെന്ന് കോട്ടക്ക് അകത്തു ഒരു ചുവന്ന ബോർഡിൽ എഴുതി വച്ചിരിക്കുന്ന ബോർഡും ആർക്കും കാണാം. ഒരു കാലത്ത്വളരെ ഗംഭീര്യത്തോടെ തല ഉയർത്തി പിടിച്ചു നിന്ന കിഴക്കേ കോട്ടയുടെ ഇന്നത്തെ അവസ്ഥഏറെ പരിതാപ കരം ആണ്. കോട്ടയുടെ മിക്ക ഭാഗങ്ങളും സിമന്റുകൾ ഇളകി യും, കോട്ടയുടെ മുകൾ കൊത്തളങ്ങളും, അർച്ചിന്റെ ഒരു ഭാഗവും അടർന്നു വീണു മാറിയിരിക്കുന്നു. സംരക്ഷിതസ്മാരകം, പ്രദേശങ്ങൾ എന്നൊക്കെ പുരാവസ്‌തു വകുപ്പിന്റെ കടലാസ്സിൽ മാത്രം എഴുതി വച്ചാൽ മാത്രം പോരാ. ഇവിടെ വന്നു കണ്ണ് തുറന്നു നോക്കിയാൽ അവർക്കു കാണാ വുന്നതേ ഉള്ളൂ. ഇതെന്നെന്നു അറ്റ കുറ്റ പണികൾ തീർക്കുക എന്നത് ആരു നിർവഹിക്കും എന്ന് ആർക്കും ബോധ്യമില്ല. പുരാവസ്തു വിന് തന്നെ “ചികിത്സ” വേണ്ടിയിരിക്കുന്നു. തലസ്ഥാനത്ത് നിരവധി ഹൈന്ദവ സംഘടനകൾ ഉണ്ട്. കിഴക്കേക്കോട്ട പൗര സമിതി ഉണ്ട്. ചരിത്ര പ്രസിദ്ധമായ നവരാത്രി ആഘോഷം വരുന്നതിനു ഒരു മാസം മാത്രം. ആചാര പ്രകാരം ഉള്ള ഘോഷ യാത്രശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം മുറ്റത്തേക്ക് പ്രവേശിക്കുന്നത് ചരിത്ര പ്രസിദ്ധമായ കിഴക്കേ കോട്ട എന്ന ഈ കോട്ട കടന്നാണ്. ഇനി യെങ്കിലും ജന മനസ് ഉണരണം. സർക്കാർ വകുപ്പുകൾ ഉണരണം. കവടിയാർ രാജ കുടുംബഅംഗങ്ങൾ ഇനി യെങ്കിലും ശബ്ദം ഉയർത്തണം. സംഘടനകൾ ശബ്ദം ഉയർത്തി കിഴക്കേ കോട്ടയുടെ സംരക്ഷണം സാധ്യമാക്കാൻ നടപടി കൈക്കൊള്ളണം.
