തിരുവനന്തപുരം: ദേശീയ അവയവ ദാന ദിനം ഓഗസ്റ്റ് 3 നും അന്തർദേശീയ അവയവദാന ദിനം ആഗസ്റ്റ് 13 നും ആചരിച്ചുവരികയാണ്. കേരള സറ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷന്റെ (കെ – സോട്ടോ ) നേതൃത്വത്തിൽ “സ്മൃതി വന്ദനം 2025” എന്ന പേരിൽ സംസ്ഥാന തല പരിപാടി സംഘടിപ്പിക്കുന്നു. ഉദ്ഘാടനം 13 ന് വൈകിട്ട് 3 ന് ആരോഗ്യവും കുടുംബ ക്ഷേമവും വനിതാ ശിശുവികസനവും വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം വഴുതക്കാട് ടാഗോർ തീയറ്ററിൽ നടക്കുന്ന ചടങ്ങിൽ അഡ്വ: ആന്റണി രാജു എം.എൽഎ അധ്യക്ഷനാകും. സംസ്ഥാനത്ത് 2017 ഡിസംബർ മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ മരണാനന്തരം അവയവദാനം നടത്തിയ 122 വ്യക്തികളുടെ കുടുംബങ്ങളെ ചടങ്ങിൽ ആദരിക്കും. ഈ കാലയളവിൽ അവയവം സ്വീകരിച്ചവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഏകദേശം 500 ഓളം ആളുകൾ ചടങ്ങിൽ പങ്കെടുക്കും. മരണ ണാനന്തര അവയവ ദാന രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തികളെയും ചാടങ്ങിൽ ആദരിക്കും. കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയാ രംഗത്ത് രാജ്യത്തെ പ്രമുഖനായ ഡോ.കെ. സുബ്രഹ്‌മണ്യ അയ്യർ, 15000 ത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ നടത്തി രാജ്യത്ത് സർക്കാർ മെഡിക്കൽകോളേജ് മേഖലയിൽ മാതൃകയായഡോ.ടി.കെ ജയകുമാർ , “ജീവദാനം” പദ്ധതിയിലൂടെ അവയവ ദാന ബോധവത്ക്കരണത്തിന് നേതൃത്വം നൽകി തിരുവനന്തപുരം കലക്ടറേറ്റിലെ മുഴുവൻ ജീവനക്കാരെയും അവയവദാനത്തിന് രജിസ്റ്റർ ചെയ്യാൻ നേതൃത്വം നൽകിയ തിരുവനതപുരം ജില്ലാ കലക്ടർ അനുകുമാരിഐ.എ. എസ് ജർമ്മനിയിലെ വേൾഡ് ട്രാൻസ് പ്ലാന്റ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള അവയവ സ്വീകർത്താക്കളായ മിഥുൻ അശോക് (കിഡ്നി ട്രാൻസ് പ്ലാന്റ്) എസ്.സുജിത്ത് (ലിവർ ട്രാൻസ് പ്ലാന്റ് ) എന്നിവരും ചടങ്ങിൽ ആദരംഏറ്റുവാങ്ങും. അവയവ ദാന ബോധവത്ക്കരണത്തിനായി കെ എസ് എഫ് ഡി സി കെ സോട്ടോയ്കായി തയ്യാറാക്കിയ വീഡിയോ പ്രകാശനവും ചടങ്ങിൽ നടക്കും. അവയവദാനത്തിന് രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർക്കായി ടാഗോർ തീയറ്ററിന് സമീപം പ്രത്യേക കൗണ്ടുകളും സജ്ജീകരിക്കും’
