
*വരുമാനം കണക്കാക്കുന്ന ആറാം നമ്പർ രസീത് ബുക്ക് നശിപ്പിച്ചു
*ക്ഷേത്രവസ്തുക്കളുടെ രജിസ്റ്ററിൽ (ഏഴാം നമ്പർ, ഒൻപതാം നമ്പർ )പല പേജുകളും കാണ്മാനില്ല
*കാണിക്കവഞ്ചിയിൽ കുങ്കുമം കലക്കി ഒഴിച്ച് നോട്ടുകൾ നശിപ്പിച്ച നിലയിൽ
*ഫോർട്ട് പോലീസ് കേസ് എടുത്തു അന്വേഷണം തുടരുന്നു
തിരുവനന്തപുരം :- തിരുവനന്തപുരം ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വേട്ടക്കൊരു മകൻ ക്ഷേത്രത്തിൽ വൻ ക്രമക്കേടും,വെട്ടിപ്പും നടന്നതിനെ തുടർന്നു ദേവസ്വം ബോർഡ് വിജിലൻസ് നൽകിയ പരാതിയെ തുടർന്നു ഫോർട്ട് പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി. വൻ ക്രമക്കേട് നടത്തിയവർക്കെതിരെ നുണ പരിശോധന അടക്കം നടത്തിയേക്കാൻ ആണ് സാധ്യത എന്നാണ് അറിയുന്നത്. കഴിഞ്ഞ 2ആഴ്ച കൾഅകത്താണ് സംഭവങ്ങൾ അരങ്ങേറിയത് എന്നാണ് അറിയുന്നത്. സ്ഥലം മാറി വന്ന 3ജീവനക്കാർ ആയ ശാന്തി, വാച്ചർ, തളി എന്നിവർ തമ്മിലുള്ള പരസ്പര സ്പർദ്ധ ആണ് ഇത്തരം കലാ പരിപാടികൾക്ക് കളം ഒരുക്കിയത് എന്നാണ് പരക്കെയുള്ള സംസാരം ആയി ഉയർന്നു കേൾക്കുന്നത്. ഇതിനെ തുടർന്നു ദേവസ്വം വരുമാനത്തിന്റെ രജിസ്റ്റർ ആയ ആറാം നമ്പർ രസീത് ബുക്ക് നശിപ്പിച്ചു. ഹാജർ ബുക്ക് വലിച്ചുകീറി, ഏറ്റവും പ്രധാനപ്പെട്ട രജിസ്റ്ററുകൾ ആയ ഏഴാം നമ്പർ, ഒൻപതാം നമ്പർ രജിസ്റ്റർ ബുക്കിന്റെ പല പേജുകളും കാണാനില്ല എന്നാണ് അറിയുന്നത്. ഇതിൽ ക്ഷേത്രവാസ്തുക്കളുടെ രേഖകൾ ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ദേവസ്വം ഏ സി ഓഫീസും, ഡെപ്യൂട്ടി കമ്മിഷണർ ഓഫീസും ഒരേ സമു ച്ച യത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥലത്താണ് ഇത്രയും സംഭവങ്ങൾ നടന്നിരിക്കുന്നത്. വിജിലൻസ് അന്വേഷണം നടത്തുകയും കുറ്റക്കാരായവർക്ക് എതിരെ നടപടി സ്വീകരിക്കണം എന്നാവശ്യ പ്പെട്ടു റിപ്പോർട്ട് കൊടുക്കുകയും ഫോർട്ട് പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുള്ളതായി അറിയുന്നു. സംഭവവും ആയി ബന്ധപ്പെട്ടു വാ ച്ചർ ക്ക് മാത്രം ആണ് സ്ഥലം മാറ്റം ഉണ്ടായിട്ടുള്ളത്. മറ്റു കുറ്റാരോപിതമായവർ ഇപ്പോഴും അവിടെ തുടരുക ആണെന്നാണ് അറിയുന്നത്.
