

തിരുവനന്തപുരം :- ജയകേസരി ഓൺലൈനിൽ കൂടി തെളിവുകൾ സഹിതം പുറത്തുവിടുന്നവാർത്തകൾ വൻ കിട മാധ്യമങ്ങളും ഏറ്റെടുക്കുന്നു. കോട്ടക്കകം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നടന്ന വൻ സംഭവങ്ങളെ തെളിവ് സഹിതം ജനങ്ങളിലേക്ക് ആദ്യമായി എത്തിച്ചത് ജയകേസരി ഓൺലൈൻ ആണ്. വാർത്ത ഏഴാം തീയതി ചൊവ്വാഴ്ച പുറത്തു വന്നതോടെ തലസ്ഥാന നഗരിയിലെ ക്ഷേത്രവിശ്വാസികളും, ഭക്തരും ആകാംക്ഷയിലായിരുന്നു. ജയകേസരി ഓൺലൈൻ വാർത്തയിൽ ദേവസ്വം ബോർഡ് കുറ്റക്കാർക്ക് എതിരെ നൽകിയ നോട്ടീസ് കൂടി കൊടുത്തിരുന്നത് അവിടെ സംഭവം നടന്നതിന് തെളിവായി മാറിയിരുന്നു വായനക്കാർക്ക്. കഴിഞ്ഞ 15വർഷക്കാലം ആയി ജയകേസരി ഓൺലൈനിൽ കൂടി പുറത്തു വിട്ട പല വാർത്തകളും ജനപ്രശംസനേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഞങ്ങൾ പുറത്തു വിട്ട ഈ വാർത്ത യിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നുള്ള ആവശ്യം ഭക്ത ജനങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്.
