ശബരിമലയിലെ പ്രതിസന്ധി ഉടൻ നടപടി വേണം. കേരള ക്ഷേത്രസംരക്ഷണ സമിതി…

തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകർക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി.
നിയന്ത്രണമില്ലാത്ത ക്യൂ, ആവശ്യത്തിന് പോലീസ് ഇല്ല, നിരയിലുള്ളവർക്ക് കുടിവെള്ളം പോലും കിട്ടാനില്ല – ശബരിമലയെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ദേവസ്വം ബോർഡും സംസ്ഥാനസർക്കാരും നടത്തുന്നതെന്ന് ക്ഷേത്രസംരക്ഷണ സമിതി നേതൃയോഗം വിലയിരുത്തി.
സംസ്ഥാന സർക്കാരിനും ബോർഡിനും കഴിയില്ലെങ്കിൽ ഹൈന്ദവ സംഘടനകൾ ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഏറ്റെടുക്കാൻ തയ്യാറായിട്ടും നിരാകരിച്ച ദേവസ്വം ബോർഡും സർക്കാരുമാണ് യഥാർത്ഥ പ്രതികളെന്ന് സമിതി ആരോപിച്ചു. ഹൈക്കോടതി ദേവസ്വം ബഞ്ച് ഭക്തരക്ഷക്കായി അടിയന്തിരമായി ഇടപെടണമെന്ന് നേതൃ യോഗം വിലയിരുത്തുന്നു.കേന്ദ്ര സേനയുടെ സേവനവും ശബരിമലയിൽ അനിവാര്യമാണെന്നും സമിതി ആവശ്യപ്പെടുന്നു.
പ്രസിഡൻ്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റുമാരായ എം. മോഹൻ ,ജി.കെ. സുരേഷ് ബാബു ജനറൽ സെക്രട്ടറി കെ.എസ് നാരായണൻ ട്രഷറർ രാമസ്വാമി എന്നിവർ സംസാരിച്ചു.

You May Also Like

About the Author: Jaya Kesari