നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ചു “രാസ കുങ്കുമ വിൽപ്പന സജീവം “-സർക്കാർ ഇതി ന്റെ വിൽപ്പന നിരോധിച്ചില്ലെങ്കിൽ വൻ വിപത്ത്

സിന്ദൂരം എന്നത് കേൾക്കാത്തവരായി ആരും ഇല്ലെന്നു തന്നെ പറയാം. ഏതൊരു മംഗള കർമ്മത്തിനും ഒരിക്കലും ഒഴിച്ചുകൂടാനാ കാ ത്തതാണ് സിന്ദൂരം. പൂജകളിൽ, വിവാഹം തുടങ്ങിയ മംഗള കർമ്മങ്ങളിൽ, ഹോളി തുടങ്ങിയ ആഘോഷങ്ങളിൽ എന്തിനേറെ ശബരിമലയിലെ പേട്ട തു ള്ളലിന് പോലും ഏവരും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് കുങ്കുമം. ഇത് പല കളറുകളിൽ പൊടികൾ രൂപത്തിലാണ് പേട്ട തുള്ളലിൽ ശരീരത്തിൽ തേക്കുന്നത്. കുങ്കുമം ഇന്ന് വിപണിയിൽ ഏറെ വിൽക്കപ്പെടുന്നപൂജാ ദ്രവ്യങ്ങളിൽ ഒന്നാണ്. ഇതിന്റെ ഡിമാൻഡ് വർധിച്ചുവരുന്നതിനാൽ വില്പനക്ക് രാസ കുങ്കുമം എന്നഒരു ഐറ്റം കൂടിഇറങ്ങിയിട്ടുണ്ട്. ഉത്സവപ്പറമ്പുകളിൽ, ചാല, കിഴക്കേക്കോ ട്ട തുടങ്ങിയ തലസ്ഥാനത്തിന്റെ ഹൃദയഭാഗങ്ങളിൽ പല കളറുകളിൽ ഉള്ള രാസ കുങ്കുമം വില്പന സജീവമാണ്. ശുദ്ധമായ കുങ്കുമം നിർമ്മിക്കുന്നത് മഞ്ഞൾ പൊടിയിൽ നാരങ്ങ നീര് ഒഴിച്ചിട്ടാണ് നിർമാണം നടത്തുന്നത്. എന്നാൽ പല നിറങ്ങളിൽ ഉള്ള രാസ കുംങ്കു മത്തിൽ സിന്റത്തിക് ഡൈ, അമിനോ അസോ ബെൻസൈൻ, സുഡാൻ 1എന്നീ ഇനത്തിൽ പെട്ട രാസ വസ്തുക്കൾ ആണ് ചേർക്കുന്നത്. കൂടാതെ വിവിധ വർണ്ണങ്ങൾ ലഭിക്കാൻ കെമി ക്കൽ കളറുകളും. ഇത്തരം രാസ വസ്തുക്കളുടെ ഉപയോഗം മനുഷ്യ ശരീരത്തിന് വളരെ ഹാനികരമാണ്. ഇവയുടെ തുടർച്ച ആയ ഉപയോഗം മനുഷ്യ ശരീരത്തിൽ പല വിധഭവിഷ്യത്തുകളും ഉണ്ടാക്കും എന്നുള്ളതിന് സംശയം ഇല്ല. തൊലി പുറത്തു ചെറിയ കുരുക്കൾ, കറുത്ത പാട്, നീറ്റൽ തുടങ്ങിയവ ഉണ്ടാകും. കണ്ണിൽ വീഴുക യാണെങ്കിൽ നീറ്റൽ ഉണ്ടാകുകയും കണ്ണ് തിരുമ്മുബോൾ കണ്ണിനകത്തു മുറിവുകൾ വരെ ഉണ്ടാകും. പൊതു സ്ഥലങ്ങളിൽ മനുഷ്യ ശരീരത്തിന് ഹാനികരം ഉണ്ടാക്കാവുന്ന ഇത്തരം രാസ കുംങ്കു മ ത്തിന്റെ വില്പന അടിയന്തിരമായി സർക്കാർ നിരോധിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി കൈക്കൊള്ളേണ്ടതാണ്.തിരുവിതാം കൂർ ദേവസ്വം ക്ഷേത്രങ്ങളിൽ ഉൾപെടെ പൂജ ആവശ്യങ്ങൾക്കായും, ഭക്തർക്ക് പ്രസാദം ആയി നൽകുന്ന കുങ്കുമം രാസ വസ്തുക്കളുടെ സാന്നിധ്യം ഇല്ലെന്നു അധികൃതർ നിർബന്ധമായും പരിശോധിക്കേണ്ടതും ശുദ്ധതഉറപ്പാക്കേണ്ടതും ആണ്.

You May Also Like

About the Author: Jaya Kesari