മാസപ്പടിയായി വാങ്ങിയ പണവുമായി ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ സി യു ഹരീഷ് വിജിലൻസ് പിടിയില്‍

ത്യശൂർ: ബാറുടമകളില്‍ നിന്നും കള്ളുഷാപ്പ് കോണ്‍ട്രാക്ടർമാരില്‍ നിന്നും മാസപ്പടിയായി വാങ്ങിയ പണവുമായി ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ സി യു ഹരീഷ് വിജിലൻസ് പിടിയില്‍.തൃശ്ശൂർ പാലിയേക്കരയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.പിടികൂടുമ്ബോള്‍ ഇയാളുടെ പക്കല്‍ 32500 രൂപ കൈക്കൂലി ഉണ്ടായിയുന്നു.പാലിയേക്കര ടോളിനടുത് വെച്ച്‌ അന്വേഷണസംഘത്തെ കണ്ടയുടൻ കയ്യിലുണ്ടായിരുന്ന പണം ഹരീഷ് കാറിന് പുറത്തേക്ക് വലിച്ചെറിഞ്ഞു.എന്നാല്‍ വിജിലൻസ് ഉദ്യോഗസ്ഥർ പണം കണ്ടെത്തുകയും ഹരീഷിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.ചാലക്കുടി പരിധിയിലുള്ള ബാറുകളില്‍ നിന്നും കള്ളുഷാപ്പുകളില്‍ നിന്നും ഇൻസ്പെക്ടർ എല്ലാ മാസവും കൃത്യമായി മാസപ്പടി കൈപ്പറ്റാറുണ്ടെന്ന് വിജിലൻസിന് കഴിഞ്ഞ ദിവസം രഹസ്യവിവരം ലഭിച്ചിരുന്നു. ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് കാറില്‍ പോകുന്ന ദിവസങ്ങളിലാണ് പണം ശേഖരിക്കാറുള്ളതെന്നും അന്വേഷണസംഘം ഇതിനെ തുടർന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് ഹരീഷ് വലയിലായത്.ഇത്തരത്തില്‍ മാസത്തില്‍ ബാറുടമകളെ ഭീഷണിപ്പെടുത്തി ഒരുപാട് പൈസ ഇയാള്‍ വാങ്ങാറുണ്ടായിരുന്നു.നല്‍കാതിരുന്ന ഉടമകളെ വ്യാജ കേസും മറ്റും ചുമത്തി ഇയാള്‍ ഉപദ്രവിക്കുമായിരുന്നു.

You May Also Like

About the Author: Jaya Kesari