തിരുവനന്തപുരം :- ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയുടെ നോഡൽ ഓഫീസർ ആയി സബ് കള ക്ടറെ ചുമതല പെടുത്തുകയും, പ്രവർത്തികൾ എല്ലാം സമയബന്ധിതമായും, കാല താമസം കൂടാതെയും ചെയ്യ്തു തീർക്കണമെന്ന് മന്ത്രി ശിവൻകുട്ടി. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ നടത്തിപ്പിന്റെ ഭാഗമായി ട്രസ്റ്റ് ഹാളിൽ മന്ത്രി ശിവൻകുട്ടി വിളിച്ചു ചേർത്ത അവലോകനയോഗത്തിലാണ് ഇത്തരത്തിൽ ഉള്ള തീരുമാനം ഉണ്ടായത്. യോഗത്തിൽ ജില്ലാ കളക്ടർ, മന്ത്രി ജി ആർ അനിൽ, എം എൽ എ വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയർ ആശനാഥ്, ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പോലീസിന്റെ ഭാഗത്തു നിന്നും ശക്തമായ ക്രമീകരണങ്ങൾ ആണ് ആറ്റുകാൽ പൊങ്കാല യോട് അനുബന്ധിച്ചു ക്രമീകരിച്ചിട്ടുള്ളതെന്നു യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ അറിയിച്ചു. ആദ്യഘ ട്ട ത്തിൽ 1500പോലീസുകാരുടെ സേവനവും, രണ്ടാം ഘട്ടത്തിൽ 3600പോലീസുകാരുടെ സേവനവും ഉണ്ടാകും. ക്ഷേത്രം പരിസരത്ത് പ്രത്യേക പോലീസ് കണ്ട്രോൾ റൂം പ്രവർത്തിക്കും. പൊങ്കാല ദിവസം തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേട് സംവിധാനം ഉപയോഗപ്പെടുത്തും. ആരോഗ്യ മേഖല കൂടുതൽ ശക്തി പെടുത്തും. ഡോക്ടർ മാർ അടങ്ങിയ സ്പെഷ്യൽ ടീം എപ്പോഴും ഉണ്ടായിരിക്കും. പൊങ്കാല സമയത്തു കൂടുതൽ ഡോക്ടർമ്മാർ, ആംബുലൻസ് സേവനം ഉണ്ടായിരിക്കും. ഫയർ ഫോഴ്സ് ഉത്സവം തുടങ്ങുന്നത് മുതൽ തീരും വരെ ക്ഷേത്രത്തിനു അടുത്തു ഫയർ കൺട്രോൾ റൂം പ്രവർത്തിക്കും. പൊങ്കാല ദിവസം ശുചീകരണത്തിനായി 3600തൊഴിലാളി കളുടെ സേവനം ഉണ്ടാകും. വാട്ടർ അതോറിറ്റി കൂടുതൽ ടാപ്പുകൾ സ്ഥാപിച്ചു ശുദ്ധ ജല വിതരണം ഉറപ്പിക്കും. പൊങ്കാല ദിവസം നൂറിലധികം വാട്ടർ ടാങ്കുകൾ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചു കുടിവെള്ളം വിതരണം ചെയ്യും. ഗ്രീൻ പ്രോട്ടോകോൾ ശക്തമായി നടപ്പിലാക്കും. കെ എസ് ആർ ടി സി ഇക്കുറി 800ബസുകൾ സർവീസ് നടത്തും പൊങ്കാലയോട് അനുബന്ധിച്ചു കൂടുതൽ സ്പെഷ്യൽ ട്രെയിന്കൾ സർവീസ് നടത്തും. കൂടാതെകൂടുതൽ സ്റ്റോപ്പുകളും ക്രമീകരിച്ചിട്ടുള്ളതായി റെയിൽവേഅധികൃതർ അറിയിച്ചു. റോഡ് പണികൾ, ഡ്രൈനെജ് പണികൾ ഇവ വളരെ വേഗത്തിൽ ചെയ്തു തീർക്കണം എന്ന് മന്ത്രിയും, കളക്ടറും ഉദ്യോഗസ്ഥർ ക്ക് നിർദേശം നൽകി. യോഗത്തിൽ പങ്കെടുത്തവർക്ക് ട്രസ്റ്റ് ചെയർമാൻ സ്വാഗതവും, ട്രസ്റ്റ് പ്രസിഡന്റ് കൃതജ്ഞതയും അർപ്പിച്ചു.




