കൊളംബിയ-വെനസ്വേല അതിർത്തിക്ക് സമീപം വിമാനാപകടം;15 പേരും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്

കൊളംബിയ-വെനസ്വേല അതിർത്തിക്ക് സമീപം വിമാനാപകടം. വിമാനത്തിലുണ്ടായിരുന്ന 15 പേരും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.സർക്കാർ ഉടമസ്ഥതയിലുള്ള സറ്റേന (Satena) എയർലൈനിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അതിർത്തി നഗരമായ കുക്കുട്ടയില്‍ നിന്ന് പറന്നുയർന്ന വിമാനം ഒക്കാനയില്‍ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണ കേന്ദ്രവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.വിമാനത്തിലുണ്ടായിരുന്ന 13 യാത്രക്കാരും രണ്ട് ജീവനക്കാരും അപകടത്തില്‍ കൊല്ലപ്പെട്ടതായും ആരും രക്ഷപ്പെട്ടിട്ടില്ലെന്നും കൊളംബിയൻ സിവില്‍ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു.

You May Also Like

About the Author: Jaya Kesari