ആറ്റുകാൽ പൊങ്കാല മഹോത്സവം -കുത്തിയോ ട്ടത്തിന് ഇക്കുറി 581 പേർ

ആറ്റുകാൽ പൊങ്കാല മഹോത് സവത്തിന്റെ പ്രധാന നേർച്ച ആയ കുത്തി യോട്ടത്തിന് ഇക്കുറി 581പേർ വൃതം നോൽക്കും. ആറ്റുകാൽ ഉത്സവം തുടങ്ങി മൂന്നാം ദിവസം ആണ് കുത്തിയോട്ട വൃതം തുടങ്ങുന്നത്. കുത്തിയോട്ട നേർച്ചക്കാർക്ക് മാർഗ നിർദേശങ്ങൾ നൽകാനായി ട്രസ്റ്റിന്റെ നേതൃ ത്വത്തിൽ കാർത്തികആ ഡിറ്റോറിയത്തിൽ കുത്തി യോട്ട നേർച്ചക്കാരുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു. ഉത്സവകമ്മിറ്റി ജനറൽ കൺവീനർ എം എ അജിത് കുമാർ, ജോയിന്റ് കൺവീനർ വിനോദ് വി എൽ, കുത്തിയോട്ടം കമ്മിറ്റി ജയലക്ഷ്മി ജി, ക്ഷേത്രം ട്രസ്റ്റ്‌ ചെയർമാൻ എസ് വേണുഗോപാൽ, ട്രസ്റ്റ്‌ പ്രസിഡന്റ്‌ വി. ശോഭ, വൈസ് പ്രസിഡന്റ്‌ പി കെ കൃഷ്ണൻ നായർ, സെക്രട്ടറി കെ. ശരത് കുമാർ, ജോയിന്റ് സെക്രട്ടറി എ എസ് അനുമോദ്, ട്രഷറർ എ ഗീത കുമാരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. കുത്തിയോട്ട കുട്ടികൾക്ക് മികച്ച പരിചരണം ആണ് ട്രസ്റ്റ്‌ ഏർപ്പെടുത്തിയിട്ടുയുള്ളത് എന്ന് ട്രസ്റ്റ്‌ ഭാരവാഹികൾ അറിയിച്ചു. ഡോക്ടറുടെ സേവനം ലഭ്യമാക്കും. ക്രമ നമ്പർ പ്രകാരം ആയിരിക്കും കുത്തിയോട്ട നേർച്ചക്ക് കുട്ടികളെ നിർത്തുന്നത്. ഓരോ ഗ്രൂപ്പുകളായി തിരിച്ചാ യിരിക്കും കുത്തിയോട്ട ക്കരെ ദേവിയുടെ ഘോഷ യാത്രയിൽ പങ്കെടുപ്പിക്കുന്നത്. ഓരോ ഗ്രൂപ്പിനും മേളക്കാർ ഉണ്ടാകും. ആചാര പ്രകാരം കുത്തിയോട്ട ബാലന്മാർക്ക് വൃതത്തി ന്റെ ഭാഗമായി ആഹാര ക്രമീകരണ ങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ കഞ്ഞിയും പയറും, ഉച്ചക്ക് പായസം ഉൾപ്പെടെ സദ്യ, രാത്രി അവിൽ നനച്ചത്, പഴം, കരിക്കിൻ വെള്ളം എന്നീ ക്രമത്തിൽ ആണ് ആഹാര ക്രമം. വൃതം തുടങ്ങുന്ന 25മുതൽ മൂന്നാം തീയതി വരെ പുറ ത്ത്‌ നിന്ന് കൊണ്ടുവരുന്ന യാതൊരു ഭക്ഷണ സാധനങ്ങളും കൊടുക്കാൻ അനുവദിക്കില്ലന്ന് ട്രസ്റ്റ്‌ അധികൃതർ വ്യക്തമാക്കി.

You May Also Like

About the Author: Jaya Kesari