നാസിക്ക്: കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ഒൻപതുപേർ മരിച്ചു. ഇതില്‍ ആറുപേർ കുട്ടികളാണ്. നാസിക്കില്‍ നിന്ന് 40 കിലോമീറ്റർ അകലെയുളള ദിൻഡോരില് രാത്രി പതിനാെന്നരയ്ക്കായിരുന്നു അപകടം.അപകടം. ഇൻഡോറില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ശിവാജി നഗറിലെ ഹാളില്‍ നടന്ന ഒരു ചടങ്ങില്‍ സംബന്ധിച്ച് മടങ്ങുകയായിരുന്ന കുടുംബമാണ് അകപടത്തില്പ്പെട്ടത്. സുനില്‍ ദത്താത്രേയ ദർഗോഡെ (34), ഭാര്യ രേഷ്മ (27), മകള്‍ രാഖി (10), സഹാേദരി ആശ അനില്‍ ദർഗോഡെ (32), സഹോദരപുത്രിമാരായ മാധുരി (13), ശ്രാവണി (11), മകൻ ശ്രേയസ് (11), മകള്‍ സൃഷ്ടി (14), സഹോദരപുത്രിക സമൃദ്ധി (7) എന്നിവരാണ് മരിച്ചത്.കാറിന്റെ മുക്കാല്‍ ഭാഗത്തോളം കിണറിനുളളില്‍ അകപ്പെട്ടിരുന്നു. കിണറ്റില്‍ നിറയെ വെള്ളവുമുണ്ടായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് പൊലീസും അഗ്നിശമ സേനയും രക്ഷാപ്രവർത്തനം ഏറ്റെടുത്തു. കൂറ്റൻ ക്രെയിനും സ്ഥലത്തെത്തിച്ചിരുന്നു. മണിക്കൂറുകളെടുത്താണ് രക്ഷാപ്രവർത്തനം നടത്തിയത്.അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. കാറില്‍ നിന്ന് ഒരുകുട്ടി തെറിച്ച് വെള്ളത്തില്‍ വീണുവെന്നാണ് കരുതുന്നത്. ഈ കുട്ടിയെ കണ്ടുപിടിക്കാനുളള ശ്രമം തുടരുകയാണ്.രാത്രിയില്‍ കിണർ തിരിച്ചറിയാൻ ഡ്രൈവർക്ക് കഴിയാത്തതാകാം അപകടകാണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

