ന്യൂഡല്‍ഹി: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നിർമാണത്തിലിരുന്ന ഭൂഗർഭ ജലസംഭരണിയില്‍ വീണ് ഒന്പത് വയസുകാരൻ മുങ്ങിമരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. നാലാം ക്ലാസ് വിദ്യാർഥി ശ്രേയാൻഷാണ്, ജഗദീഷി (60) ന്റെ കൊട്ടിടത്തിന്റെ ജലസംഭരണിയല്‍ വീണു മരിച്ചത്.
ശ്രേയാൻഷ് മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് നിർമാണം നടക്കുന്ന സ്ഥലത്ത് എത്തിയത്. വെളിച്ചം കുറവായതിനാല്‍ ഏഴ് അടി താഴ്ചയുള്ള ജലസംഭരണി ശ്രേയാൻഷ് കണ്ടില്ലെന്നും അതില്‍ വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കുട്ടിയുടെ പിതാവ് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കെട്ടിട നിർമാണ സ്ഥലത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

