34-ആമത് തിരുവനന്തപുരം ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29ന് തുടങ്ങും –

തിരുവനന്തപുരം മലങ്കര സുറിയാനി കത്തോലിക്ക സഭ തിരുവനന്തപുരം വൈദിക ജില്ലസംഘടിപ്പിക്കുന്ന 34-ആ മത് തിരുവനന്തപുരം ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29 മുതൽ മെയ്‌ 3വരെ പട്ടം സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വേറ്റിനാട് മൗണ്ട് കാർമൽ റിട്രീറ്റ് സെന്ററിലെ വചന പ്രഘോഷകർ ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ അഭിഷേകത്തോടെ വചന ശു ശ്രൂ ഷ കൾക്ക് നേതൃത്വവും നൽകും. ഏപ്രിൽ 29ന് വൈകുന്നേരം 6മണിക്ക് മലങ്കര സുറിയാനി കത്തോലിക്ക സഭ തലവൻ മോറാ ൻ മോർ ബസേ ലിയോസ്‌ കർദിനാ ൾ ക്‌ളീമസ് കത്തോലിക്ക ബാവ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. 29ന് തുടങ്ങുന്ന കൺവെൻഷൻ മെയ്‌ 3ന് സമാപിക്കും. പത്രസമ്മേളനത്തിൽ ഫാദർ ജോൺ വിള യിൽ, ഫാദർ നെൽസൺ വലിയ വീട്ടിൽ, സാം ജോസഫ്, ഫാദർ ജോബിൻ പൂവണ്ണത്തിൽ, ഫാദർ ജോൺസൻ പുതുവേലിൽ, ഫാദർ സാം മണലുശ്ശേരിൽ, ഫാദർ ബിറ്റി മാത്യു തുടങ്ങിയവർ പങ്കെടുത്തിരുന്നു.

You May Also Like

About the Author: Jaya Kesari