തിരുവനന്തപുരം : വട്ടപ്പാറയില്‍ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പതിനഞ്ചുകാരന് പാമ്പ് കടിയേറ്റു.വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടില്‍ ജഗതീഷിന്റെ മകൻ അഭിനവിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ വീടിന് സമീപത്തെ പറമ്പില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. കളിക്കിടെ ദൂരേക്ക് തെറിച്ചുപോയ പന്ത് എടുക്കാനായി പറമ്പിന്റെ വരമ്പിലേക്ക് പോയപ്പോഴാണ് കുട്ടിയെ പാമ്പ് കടിച്ചത്.
പരിക്കേറ്റ അഭിനവിനെ ഉടൻ തന്നെ 108 ആംബുലൻസിന്റെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

