ശബരിമല മേൽശാന്തി നിയമനം മാന ദണ്ഡ ങ്ങൾപാലിക്കാതെ -അഖില തന്ത്രി പ്രചാരക് സഭ

ശബരിമല മേൽശാന്തി നിയമനം മാനദണ്ഡങ്ങൾ പാലിക്കാതെ തീർത്തും പ്രതിഷേധാർഹം ഇതിനെതിരെ അഖില തന്ത്രി പ്രചാരക് സഭ അടിയന്തിരമായി ഓൺലൈൻ യോഗം കൂടുകയും ശബരിമല മേൽശാന്തിയായി അപേക്ഷിക്കുന്നതിന് ( മേൽശാന്തി നിയമനത്തിന് ) 3പൂജയുള്ള ക്ഷേത്രത്തിൽ 10 വർഷം തുടർച്ചയായി മേൽശാന്തിയായിരിക്കണം എന്ന മാനദണ്ഡം നിലനിൽക്കെ 2 പൂജയുള്ള ക്ഷേത്രത്തിൽ 2കാലഘട്ടത്തിൽ മേൽശാന്തിയായ ആളെ എങ്ങനെ മേൽശാന്തി നിയമനത്തിന് യോഗ്യത കൽപ്പിക്കാൻ സാധിക്കും ഈ നടപടിക്കെതിരെ ഹൈക്കോടതിയിൽ നിന്നും സമഗ്രമായ അന്വേഷണത്തിന് ഉത്തരവുണ്ടാകണം എന്നും അതിലൂടെ നിയമ വ്യവസ്ഥയിൽ എല്ലാരും തുല്യരാണ് എന്ന മാർഗ്ഗനിർദ്ദേശവും സമൂഹത്തിന് നൽകുക. ഈ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയത് ആരാണ് ഏത് വകുപ്പിലെ ഉദ്യോഗസ്ഥരാണ് അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക എന്നും നിയമ നടപടിക്കായി ഹൈക്കോടതിയെ സമീപിക്കും എന്നും അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ ബ്രഹ്മശ്രീ.എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ അറിയിച്ചു ഈ യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി രാജേഷ്.കെ, വൈസ് ചെയർമാൻ വിഷ്ണു നമ്പൂതിരി, ട്രഷറർ ബ്രിജേഷ് കെ. എസ്, സംസ്ഥാന ചെയർമാൻ മാധവൻ നമ്പൂതിരി, ജനറൽ സെക്രട്ടറി നാരായണ റാവു, അഡ്വയ്‌സറി ബോർഡ് (കേരള പ്രസിഡന്റ് ) മധു ഭാസ്കർ, (തമിഴ്നാട് പ്രസിഡന്റ് ) ഗിരി മണ്ടയ്ക്കാട്,സംസ്ഥാന നിർവാഹണ സമിതി അംഗം രഘുനാഥ്‌,അഡ്വയ്‌സറിബോർഡ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് കാലടി, സഭ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രശാന്ത് ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി അഖിൽ യൂ.എസ് എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari