നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സൗകര്യങ്ങൾ ഇല്ലാതെ രോഗികൾ വലയുന്നു

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗികൾ വലയുന്നു. ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചയായി 12 മണി വരെ മാത്രമാണ് ഒ.പി പ്രവർത്തിക്കുന്നത് നാട്ടുകാർക്കിടയിൽ വ്യാപക പരാതി. ആയിരക്കണകക്കിന് രോഗികളാണ് ദിനം പ്രതി ചികിത്സ കിട്ടാതെ തിരിച്ച് മടങ്ങുന്നത്. എന്നാൽ അത്യാഹിതം വകുപ്പിൽ മിക്ക സമയവും ഡോക്ടർമാരുടെ കുറവില്ലായ്മയാണ് പ്രധാനകാരണം . പനിയും മറ്റു രോഗങ്ങളുമായി എത്തുന്നവർക്കും ചികിത്സ കിട്ടാതിരിക്കുന്നു. ഏകദേശം 1 2 മണിക്കൂർ ഓളം അവർ കാത്തുനിന്നിട്ട് മാത്രമാണ് അത്യാഹിത വകുപ്പിൽ ചികിത്സ കിട്ടുന്നതെന്നും രോഗികൾ ആക്ഷേപം ഉയർത്തി. സെക്യൂരിറ്റിമാരുടെ സഹകരണം മാത്രമാണ് രോഗികൾക്ക് ആകെയുള്ള ആശ്വാസം രോഗികൾ പറയുന്നു. കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ ഉണ്ടായിരുന്നിട്ടും നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ദുരിതകാലം. ദിവസവും രണ്ടായിരത്തി അഞ്ഞൂറിലധികം രോഗികൾ ചികിത്സയ്ക്കെത്തുന്ന ഇവിടെ ചികിത്സലഭിക്കാതെ മടങ്ങുന്നവരാണധികവും. ചില രോഗികളെ തിരുവനന്തപുത്തെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നതൊഴിച്ചാൽ മറ്റ് ചികിത്സകൾ ഇവിടെ അപര്യാപ്തം. 436 കിടക്കകളുണ്ടെങ്കിലും കഷ്ടിച്ച് ഇരുന്നൂറിൽ താഴെ രോഗികളെ മാത്രമേ കിടത്തി ചികിത്സിക്കുന്നുള്ളു. വേണ്ടത്ര ഡോക്ട‌ർമാരില്ലെന്നതാണ് പ്രധാന കാരണം.ശരാശരി രണ്ടായിരത്തിലധികം രോഗികളെ ചികിത്സിക്കാൻ സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെ 40 ഡോക്ട‌ർമാരെ ഇവിടെയുള്ളു. ആഴ്ചയിലൊരിക്കലുള്ള ലീവും മറ്റ് ജോലിത്തിരക്കും ഒഴിച്ചാൽ ഏതാണ്ട് 25ലേറെ ഡോക്ട‌ർമാരെ ദിവസഡ്യൂട്ടിക്കുണ്ടാകൂ. രോഗീപരിചരണത്തിനായി 120 നഴ്സുമാരെയുള്ളു.

You May Also Like

About the Author: Jaya Kesari