ബാലരാമപുരം: ട്രയിനിന് കടന്നുപോകുവാനായി അടച്ച റെയിൽവേ ഗേറ്റ് തിരികെ തുറക്കാനാവാതെ വന്നതിനാൽ ജനങ്ങൾ വലഞ്ഞു. തിരക്കേറിയ ബാലരാമപുരം -കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റയിൽവേ ക്രോസിൽ ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേ പാതയിൽ ഇന്ന് രാവിലെ 8.45ന് ബാലരാമപുരം റെയിൽവേ സ്റ്റേഷന് സമീപം അടച്ച റെയിൽവേ ഗേറ്റ് മണിക്കൂറോളം കഴിഞ്ഞിട്ടും തുറക്കാൻ കഴിയാതെ വന്നു.
ഇതോടെ വാഹന യാത്രികർ മണിക്കൂറോളം റെയിൽവേ പാളത്തിന് ഇരുവശവുമായി. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേ പാതയിൽ ട്രെയിനിന് ബാലരാമപുരത്ത് കടന്നു പോകുന്നതിനു വേണ്ടി റെയിൽവേ ഗേറ്റ് രാവിലെ എട്ടര മണിയോടെ അടയ്ക്കുകയായിരുന്നു. ട്രെയിൻ കടന്നു പോയിട്ടും ഒന്നരമണിക്കൂർ കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാൻ ജീവനക്കാരന് സാധിച്ചില്ല. അധികൃതരെ
വിവരം അറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് റെയിൽവേ മെക്കാനിക്കൽ വിഭാഗം എത്തിയാണ് ഒന്നര മണിക്കൂറിനു ശേഷം റെയിൽവേ ഗേറ്റ് തുറന്നത്.
ബാലരാമപുരം കാട്ടാക്കട റോഡിലാണ് ജനങ്ങൾ മണിക്കൂറോളം വാഹനങ്ങളുമായി കാത്തുകിടന്നത്. റെയിൽവേ ഗേറ്റിന്റെ സാങ്കേതിക പ്രശ്നങ്ങൾ തഥാസമയം പരിശോധിച്ച് പണികൾ നടത്തുകയും ജനങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും നാട്ടുകാർ പറഞ്ഞു.

