തിരുവനന്തപുരം :- ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമന ങ്ങളിൽ യോഗ്യതമാനദ ണ്ഡ ങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും എന്ന് അഖില തന്ത്രി പ്രചാരക് സഭ മുന്നറിയിപ്പ് നൽകി. തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ ഉള്ള ക്ഷേത്രങ്ങളിലെ സ്വർണ്ണക്കൊള്ള ഹിന്ദുക്കളിൽ വലിയ ആശങ്ക ഉളവാക്കുന്നുണ്ട്. ഇതിനെ ക്കുറിച്ചും സമഗ്ര അന്വേഷണം വേണം.സെപ്റ്റംബർ 20ന് സംസ്ഥാന സമ്മേളനം നടത്തും.പ്രസ്സ് ക്ലബ്ബിൽ അഖില തന്ത്രി പ്രചാരക് സഭയുടെ ദേശീയ ചെയർമാൻ എം എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി, ജനറൽ സെക്രട്ടറി രാജേഷ് കെ, ദേശീയ വൈസ് ചെയർമാൻ വിഷ്ണു നമ്പൂതിരി, ബ്രിജേഷ്, അഖിൽ, രഘുനാഥ് തുടങ്ങിയ സംഘടന ഭാരവാഹികൾ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചതാണിത്.

