കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയുടെയും, സാമ്പത്തിക വളർച്ച യുടെയും ഭാവി ചർച്ചചെയ്യുന്നതി നായി ക്രെഡാ യ് 2026 ജൂലൈ 3,4 തീയതികളിൽ തിരുവനന്തപുരം ഹയാ ത്ത് റീജൻസിയിൽ നടക്കും. ജൂലൈ 3ന് രാവിലെ 9.45ന് മുഖ്യ മന്ത്രി വി ഡി സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ എം ഷാജി, വന്യ -വന്യ ജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ, മേയർ വി വി രാജേഷ്, ക്രെ ഡാ യ് ദേശീയ പ്രസിഡന്റ് ശേഖർ ജി പട്ടേൽ,ദേശീയ പ്രസിഡന്റ് രാം റെഡ്ഢി ഗുമി, ക്രെഡാ യ് സൗത്ത് വൈസ് പ്രസിഡന്റ് എം എ മെഹബൂബ് എന്നിവർ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുക്കും. റീ ഇമേജിനിക് കേരള ടാലെന്റ്റ് ടെക്നോ ളജി ടു മോറോ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. കേരളത്തിന്റെ വികസന മുൻഗണന കൾക്ക് സംഭാവന നൽകാൻ കഴിയുന്ന തരത്തിൽ ഉള്ള തന്ത്രപ്രധാനവേദി ആയിരിക്കും ഇതെന്ന് ക്രെ ഡാ യ് കേരള സംസ്ഥാന ചെയർമാൻ റോയ് പീറ്റർ, കൺവീനർ ജനറലും, ക്രെ ഡാ യ് ദേശീയ എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗവും ആയ എസ് എൻ രഘു ചന്ദ്രൻ നായർ, കൺഫറെൻസ് ചെയർമാൻ വി എസ് ജയചന്ദ്രൻ എന്നിവർ അറിയിച്ചു.

