ശബരിമല മേൽശാന്തി നിയമനത്തിനുള്ള നിലവിലെ യോഗ്യതാ നോട്ടിഫിക്കേഷനിൽ ‘മൂന്ന് നേരം പൂജ നടക്കുന്ന ക്ഷേത്രത്തിൽ തുടർച്ചയായി 10 വർഷം ശാന്തി സേവനം’ എന്ന വ്യവസ്ഥ ഭേദഗതി ചെയ്ത്, അത് ‘തുടർച്ചയായി 5 വർഷം ശാന്തി സേവനം’ എന്നാക്കി മാറ്റണമെന്ന് അഖില തന്ത്രി പ്രചാരക് സഭ ശക്തമായി ആവശ്യപ്പെടുന്നു. നിലവിലെ 10 വർഷത്തെ വ്യവസ്ഥ അനാവശ്യമായി യോഗ്യരായ നിരവധി ശാന്തിമാരെ മത്സരത്തിൽ നിന്ന് ഒഴിവാക്കുന്നതിനാൽ ഈ ഭേദഗതി കാലഘട്ടത്തിന്റെ ആവശ്യമാണ്.
അതോടൊപ്പം, ശബരിമല മേൽശാന്തി നിയമനത്തിനായി ആഗമശാസ്ത്രപരവും താന്ത്രികപരവും വൈദികപരവുമായ യോഗ്യതകളും നോട്ടിഫിക്കേഷനിൽ നിഷ്കർഷിച്ചിട്ടുള്ള മറ്റ് മാനദണ്ഡങ്ങളും പാലിക്കുന്ന യോഗ്യരായ എല്ലാ ബ്രാഹ്മണർക്കും അപേക്ഷിക്കാൻ അവസരം ഉറപ്പാക്കുന്ന വിധത്തിൽ നോട്ടിഫിക്കേഷനിൽ വ്യക്തമായ വ്യവസ്ഥ ഉൾപ്പെടുത്തണമെന്നും അഖില തന്ത്രി പ്രചാരക് സഭ ആവശ്യപ്പെടുന്നു.
ശബരിമല മേൽശാന്തി നിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ കൂടുതൽ നീതിപൂർവവും സുതാര്യവും പ്രായോഗികവുമാക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തരമായി നോട്ടിഫിക്കേഷനിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്ന് അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ ബ്രഹ്മശ്രീ. എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി ആവശ്യപ്പെട്ടു.

