(അജിത് കുമാർ. ഡി )
തിരുവനന്തപുരം :- ശബരിമല മേൽശാന്തി നിയമനങ്ങൾ പലതും വിവാദം ആയിരിക്കെ ദേവസ്വം ബോർഡ് ആദ്യം ചെയ്യേണ്ടത് ഇതിനായി നിശ്ചയിച്ചി ട്ടുള്ള നോട്ടിഫിക്കേഷനിൽ ഇന്ന് നില നിൽക്കുന്ന പല മണ്ടൻ നിയമങ്ങളും പൊളി ച്ചെഴുതണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇതിനായി വസ്തുത കൾ പഠിച്ചു വിദഗ്ധർ ആയിട്ടുള്ള ഒരു കമ്മിറ്റിരൂപീകരിച്ചെങ്കിൽ മാത്രമേ ഈ പ്രശ് നത്തിന് ശാശ്വ ത പരിഹാരം സാധ്യമാകുകയുള്ളു. നോട്ടിഫിക്കേഷൻ 13ആമത് നമ്പർ പ്രകാരം ഉള്ളതിൽ പറഞ്ഞിരിക്കുന്നത് എല്ലാ വർഷവും ജൂൺ മാസം ഇതിനായി അപേക്ഷ ക്ഷണിക്കുന്നതും, ജൂലൈ 20ന് മുൻപ് വിജിലൻസ് അന്വേഷണം നടത്തി യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണം എന്നുള്ളതാണ്. അപേക്ഷകർക്കു പരാതി ഉള്ള പക്ഷം ജൂലൈ 25ന് മുൻപായി അവരുടെ പരാതി ദേവസ്വം ബോർഡിൽ സമർപ്പിക്കേണ്ടതാണ് എന്നുള്ളതാണ്. കൂടാതെ നോട്ടിഫിക്കേഷൻ 10ൽ പറയുന്നത് തിരഞ്ഞെടുക്കുന്ന ശാന്തിക്കാർ തുലാം മാസം ഒന്നിന് തന്ത്രിയെ കണ്ടു അനുവാദം വാങ്ങി മുപ്പതു ദിവസം യഥാക്രമം ശബരിമല /മാളികപ്പുറം ദേവസ്വത്തിൽ ഭജനം ഇരിക്കണം എന്നുള്ളതാണ്. സാധാരണ ആയി തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ നടത്താനിരിക്കെ ഇതിനൊന്നും സമയം ലഭിക്കുക അസാധ്യമാണ്. കഴിഞ്ഞ മേൽശാന്തി ഇക്കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്നുള്ള ആരോപണവും ഉയർന്നു കേൾക്കുന്നു. കൂടാതെ ഇന്റർവ്യൂ മാർക്ക് എത്ര യാണ് ലഭിച്ചതെന്നു പങ്കെടുത്തവർക്ക് അറിയാൻ പോലും ഒരിക്കലും കഴിയുകയില്ല. വിവരഅവകാശ നിയമത്തിൽ പോലും അത് ലഭിക്കില്ല എന്നുള്ളത് വളരെ വിചിത്രമായ ഒന്നാണ്. കഴിഞ്ഞ 3വർഷങ്ങളിൽ ഇന്റർവ്യൂ പാസ്സ് ആയ പലർക്കും അതിനുള്ള മതിയായ യോഗ്യത ഇല്ലെന്നുള്ള ആരോപണവും ശക്തമായി നിൽക്കുകയാണ്. ദേവസ്വം ബോർഡിൽ കീഴ് ശാന്തി മേൽശാന്തി ആകുന്നതു അവരുടെ സ്വാധീനം ഉപയോഗിച്ചാണ്. സ്വാധീനം ഇല്ലാത്തവൻ ജീവിതകാലം മുഴുവനും കീഴ്ശാന്തി ആയി തന്നെ കിടക്കും. ശബരിമല മേൽശാന്തി നിയമന ഇന്റർവ്യൂ വിൽ എല്ലാ ചോദ്യങ്ങൾക്കും ശരി ഉത്തരം പറഞ്ഞവർക്ക് പോലും അവർക്കു പണവും, സ്വാധീനവും ഇല്ലാത്തതിന്റെ പേരിൽ അവരുടെ പേര് ലിസ്റ്റിൽ വരാതെ പോയ വിചിത്ര സംഭവവും ഉണ്ടായിട്ടുണ്ട്.




