ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സാമൂഹ്യ സേവനസംഘടന ആയ ലയൺസ് ക്ലബ് ഇന്റർ നാഷണൽ ഡോക്ടേഴ് സ് ഡേ യോട് അനുബന്ധിച്ചു ഏർപ്പെടുത്തിയിരിക്കുന്ന ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സ് ലൻസ് അവാർഡ് 2026 ജേതാക്കളായി പദ്മശ്രീ ഡോക്ടർ ജെ. ഹരീന്ദ്രൻ നായർ, ഡോക്ടർ കെ പി അയ്യപ്പൻ, ഡോക്ടർ സാഗർ തങ്കച്ചൻ എന്നിവർ അർഹരായി. അവാർഡ് ജൂലൈ 19ന് വൈകിട്ട് 4മണിക്ക് തിരുവനന്തപുരം ഐ എം എ ഹാളിൽ നടക്കും. ഡിക്സ്ട്രിക്ട് ഗവർണർ ലയൺ വി. അനിൽ കുമാറിന്റെ ആദ്യക്ഷതയിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും, അവാർഡ് ദാനവും കേരള ആരോഗ്യ സർവകലാ ശാല വൈസ് ചാൻസിലർ ഡോക്ടർ. കുന്നുമ്മേൽ നിർവഹിക്കും. ചടങ്ങി നോട് അനുബന്ധിച്ചു ഡോക്ടർ. രാധാ കൃഷ്ണൻ നായർ രചിച്ച പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും എന്ന് ലയൺസ് ഭാരവാഹികൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

